ഭീരുക്കളെ നിങ്ങള്‍ ഇതുകൊണ്ട് എന്ത് നേടി?; നിങ്ങള്‍ മുറിവേല്‍പ്പിച്ചത് ഓരോ അയ്യപ്പ ഭക്തന്റെയും വിശ്വാസമാണ്: ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്കെതിരെ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 05:25 AM  |  

Last Updated: 03rd January 2019 05:27 AM  |   A+A-   |  

 


ബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് എതിരെ വിമര്‍ശനവുമായി നൃത്ത സംവിധായകന്‍ പ്രസന്ന സുജിത് രംഗത്ത്. ഭീരുക്കളെ ഇങ്ങനെ ചെയ്തതുകൊണ്ട് നിങ്ങള്‍ എന്ത് നേടി, ഒരു ഹിന്ദുവെന്ന നിലയില്‍ നിങ്ങള്‍ മുറിവേല്‍പ്പിച്ചത് ഓരോ അയ്യപ്പ ഭക്തന്റെയും വിശ്വാസത്തെയാണെന്ന് പ്രസന്ന ഫഎയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അമ്മയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ ചിത്രം പങ്കുവെച്ചാണ് പ്രസന്ന കുറിപ്പെഴുതിയിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം:
 

1/ 1/ 2019  ശബരിമലയില്‍ ആരാധന നടത്തിയതില്‍ ഞാന്‍ ശരിക്കും സന്തോഷവാനായിരുന്നു. 2/ 1/ 2019 ഗണപതി ഹോമത്തില്‍ പങ്കെടുത്തു, മേല്‍ശാന്തിയെ കണ്ടു. അമ്മയെയും അമ്മായിമാരെയും കൂട്ടി മലയിറങ്ങി. താഴേക്കിറങ്ങും തോറും അയ്യപ്പനെ ഒരു നോക്ക് കാണാന്‍ മല കയറിവരുന്ന ആയിരക്കണക്കിന് ഭക്തരെ, കുട്ടികളെ, വൃദ്ധരെ, അംഗപരിമിതരെ കണ്ടു. 

കുറച്ച് സമയത്തിന് ശേഷം ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടു. രണ്ട് ഭീരുക്കള്‍ അമ്പലത്തില്‍ പ്രവേശിച്ച് അവരുടെ ഈഗോ ശമിപ്പിച്ചു എന്ന വാര്‍ത്ത..ആ ഭീരുക്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.. ഏതോ വലിയവരുടെ ഈഗോ ആണ് തൃപ്തിപ്പെട്ടതെന്ന് തോന്നുന്നു...

കുട്ടികള്‍ ഉള്‍പ്പടെയുള്ള 30,000 ഭക്തര്‍ മൂന്ന് മണിക്കൂറോളമാണ് ഇവരുടെ ഈഗോ കാരണം കാത്ത് നിന്നത് ..ശബരിമലയ്ക്ക് ഇത് കറുത്ത ദിനം. ഭീരുക്കളെ നിങ്ങള്‍ ഇതുകൊണ്ടു എന്ത് നേടി? ഒരു ഹിന്ദുവെന്ന നിലയില്‍ നിങ്ങള്‍ മുറിവേല്‍പ്പിച്ചത് ഓരോ അയ്യപ്പ ഭക്തന്റെയും വിശ്വാസമാണ്.