''ശ്രേയ ഘോഷാല്‍ മികച്ച ഗായിക തന്നെ; പക്ഷേ ഇവിടുത്തെ ഗായകര്‍ക്കും അവസരം നല്‍കണം''

ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്നാണ് രാജലക്ഷ്മി പറയുന്നത്.
''ശ്രേയ ഘോഷാല്‍ മികച്ച ഗായിക തന്നെ; പക്ഷേ ഇവിടുത്തെ ഗായകര്‍ക്കും അവസരം നല്‍കണം''

ശ്രേയ ഘോഷാല്‍ കേരളത്തിലെ ഗായകര്‍ക്ക് പാട്ടുപാടാന്‍ അവസരം നല്‍കണമെന്ന് ഗായിക രാജലക്ഷ്മി. ശ്രേയ ഘോഷാല്‍ മലയാളത്തില്‍ ഇപ്പോള്‍ ഒരുപാടു പാട്ടുകള്‍ പാടുന്നുണ്ടെന്നും അതില്‍ ചില പാട്ടുകളെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ ഗായകര്‍ക്ക് അവസരങ്ങള്‍ ലഭിക്കകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്നും രാജലക്ഷ്മി വ്യക്തമാക്കി.

കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്നാണ് രാജലക്ഷ്മി പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയില്‍ ശ്രേയയുടെ പാട്ടുകളെ ക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അവര്‍.

''ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക തന്നെയാണ് ശ്രേയ ഘോഷാല്‍. ശ്രേയയെക്കൊണ്ടു ഒരു പാട്ടു പാടിക്കുക എന്നുള്ളത് നമ്മുടെ സംഗീത സംവിധായകര്‍ക്കെല്ലാം വളരെ താല്‍പര്യമുള്ള കാര്യവുമാണ്. ശ്രേയാജി പാടുന്ന പോലെയൊന്നും പാടാനാകും എന്നും തോന്നുന്നുമില്ല. അത്ര കഴിവുറ്റ കലാകാരിയാണവര്‍. എങ്കിലും അവരോടൊപ്പം റീജ്യണല്‍ പാട്ടുകാര്‍ക്കു കൂടി അവസരങ്ങള്‍ നല്‍കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. 

കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കും. ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കുന്ന പല നല്ല ഗായകര്‍ക്കും അതൊരു വലിയ കാര്യമാണ്. മറ്റൊന്ന്, ഓരോ ഈണവും പുതിയതായി നിര്‍മിക്കപ്പെടുമ്പോള്‍ സംഗീത സംവിധായകര്‍ക്ക് അറിയാം, ഏതു ഗായകന്‍ അല്ലെങ്കില്‍ ഗായിക അതു പാടിയാല്‍ കൊള്ളുമെന്ന്. അതെല്ലാം അവരുടെ കയ്യിലാണ് ഇരിക്കുന്നത്''- രാജലക്ഷ്മി വ്യക്തമാക്കി.

ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ പിന്നണിഗാനരംഗത്ത് തുടരുന്ന ഗായികയാണ് രാജലക്ഷ്മി. 2010ല്‍ ജനകന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ഒളിച്ചിരുന്നേ' എന്ന ഗാനത്തിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതോടെയാണ് രാജലക്ഷ്മിയുടെ പാട്ടുകള്‍ ശ്രദ്ധേയമാകുന്നത്. എന്നും എപ്പോഴും, രാമന്റെ ഏദന്‍ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയവയ്ക്കു പുറമേ ടൊവിനോ നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യനിലും രാജലക്ഷ്മി പാടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com