ഇനി ടൊവിനോ ബിഎംഡബ്ല്യൂവില്‍ പറക്കും; ഒന്നര കോടിയുടെ കാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും സ്വന്തമാക്കി താരം

ഒന്നര കോടി രൂപ വിലവരുന്ന ആഡംബര സെഡാന്‍ 7 സീരീസും മൂന്നര ലക്ഷത്തിന്റെ അഡ്വെഞ്ചര്‍ ബൈക്കുമാണ് താരം സ്വന്തമാക്കിയത്
ഇനി ടൊവിനോ ബിഎംഡബ്ല്യൂവില്‍ പറക്കും; ഒന്നര കോടിയുടെ കാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും സ്വന്തമാക്കി താരം

സിനിമയില്‍ ഒന്നിന് പുറകെ ഒന്നായി വിജയം സ്വന്തമാക്കി മലയാളികളുടെ പ്രിയതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. എന്റെ ഉമ്മാന്റെ പേരും മാരി 2 വും വിജയമായതിന് പിന്നാലെ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ എത്തിപ്പിടിച്ചിരിക്കുകയാണ് താരം. ബിഎംഡബ്ല്യൂവിന്റെ രണ്ട് വാഹനങ്ങളാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നര കോടി രൂപ വിലവരുന്ന ആഡംബര സെഡാന്‍ 7 സീരീസും മൂന്നര ലക്ഷത്തിന്റെ അഡ്വെഞ്ചര്‍ ബൈക്കുമാണ് താരം സ്വന്തമാക്കിയത്. 

കൊച്ചിയിലെ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ഇരു വാഹനങ്ങളും വാങ്ങിയത്. സെഡാന്‍ 7 സീരീസിലെ ഡീസല്‍ വകഭേദം 730 എം സ്‌പോര്‍ട്ടാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിര്‍ എത്താന്‍ 6.2 സെക്കന്‍ഡ് മാത്രമാണ് എടുക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത്. ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 265 എച്ച് പി കരുത്തും 620 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കുമുണ്ട്. 

ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്ന ജി 310 ജിഎസ്.  അഡ്വഞ്ചര്‍ സ്‌പോട്ട്‌സ് ബൈക്കായ ജി 310 ജിഎസില്‍ 313 സി സി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. സ്വപ്‌നം സഫലമായി എന്ന അടിക്കുറിപ്പില്‍ ടൊവിനോ തന്നെയാണ് വിവരം പുറത്തുവിട്ടത്. കുടുംബത്തോടൊപ്പം എത്തിയാണ് ടൊവിനോ വാഹനങ്ങള്‍ സ്വന്തമാക്കിയത്. ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com