നരേന്ദ്ര മോദിയാവാന്‍ വിവേക് ഒബ്രോയ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറക്കും

മേരി കോം സിനിമയിലൂടെ ശ്രദ്ധേയനായ ഒമുങ്ക് കുമാറാണ് സംവിധാനം നിര്‍വഹിക്കുന്നത്
നരേന്ദ്ര മോദിയാവാന്‍ വിവേക് ഒബ്രോയ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് മോദിയായി വേഷമിടുന്നത്. മേരി കോം സിനിമയിലൂടെ ശ്രദ്ധേയനായ ഒമുങ്ക് കുമാറാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് വിവരം പുറത്തുവിട്ടത്. 

മുതിര്‍ന്ന നടന്‍ പരേഷ് റാലല്‍ മോദിയായി സ്‌ക്രീനില്‍ എത്തുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇത് വിവേകിലേക്ക് എത്തുകയായിരുന്നു. സന്ദീപ് സിങ്ങാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 23 ഭാഷകളില്‍ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനുവരി ഏഴിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പുറത്തിറക്കും. ജനുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് തരണ്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com