'വീട്ടില്‍ നിന്ന് 300 രൂപയും കൊണ്ട് ബാംഗ്ലൂരിലേക്ക് ഒളിച്ചോടി'; കെജിഎഫ് നായകന്റെ സിനിമയെ വെല്ലുന്ന ജീവിതം 

വീട്ടില്‍ നിന്നാല്‍ തന്റെ സിനിമ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ല എന്ന് മനസിലാക്കിയതോടെയാണ് വീട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്
'വീട്ടില്‍ നിന്ന് 300 രൂപയും കൊണ്ട് ബാംഗ്ലൂരിലേക്ക് ഒളിച്ചോടി'; കെജിഎഫ് നായകന്റെ സിനിമയെ വെല്ലുന്ന ജീവിതം 

കെജിഎഫ് എന്ന സിനിമയിലൂടെ തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ് കന്നഡ നടന്‍ യഷ്. എന്നാല്‍ അത്ര എളുപ്പത്തില്‍ അല്ല യഷ സിനിമയിലേക്ക് എത്തുന്നത്. വീട്ടില്‍ നിന്ന് ഒളിച്ചോടി ബാംഗ്ലൂര്‍ എത്തിയതിന് ശേഷം സിനിമയില്‍ എത്താന്‍ യഷ് ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തു. വീട്ടുകാരുടെ പോലും പിന്തുണയില്ലാതെയുള്ള യഷിന്റെ സിനിമയിലേക്കുള്ള യാത്ര ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നു. തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് യഷ്. 

ആത്മവിശ്വാസം കൊണ്ടുമാത്രമാണ് യഷ് ഇന്നത്തെ നിലയില്‍ എത്തിയത്. യഷിനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്കണം എന്നായിരുന്നു യഷിന്റെ അച്ഛന്റെ ആഗ്രഹം. വീട്ടില്‍ നിന്നാല്‍ തന്റെ സിനിമ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ല എന്ന് മനസിലാക്കിയതോടെയാണ് വീട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്. 300 രൂപയാണ് അപ്പോള്‍ കൈയിലുണ്ടായിരുന്നത്. 

'വീട്ടില്‍ നിന്ന് ഞാന്‍ ബാംഗളൂരുവിലേക്ക് ഓടിപ്പോരുകയായിരുന്നു. 300 രൂപ മാത്രമാണ് പോക്കറ്റില്‍ ഉണ്ടായിരുന്നത്. എനിക്ക് കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങില്ല എന്ന് ഉറപ്പിച്ചു. കാരണം വീട്ടിലെത്തിയാല്‍ പിന്നീട് ഒരു തിരിച്ചു പോക്കിന് സാധ്യത ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പറയുന്ന ജോലി ചെയ്ത് ജീവിക്കേണ്ടി വരും. അത് ഭയന്നാണ് ഞാന്‍ ബാംഗളൂരുവില്‍ തന്നെ തുടര്‍ന്നത്.' ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യഷ് പറഞ്ഞത്. 

ബിഎംടിസി ബസ് െ്രെഡവറായിരുന്നു യഷിന്റെ അച്ഛന്‍. അമ്മ വീട്ടമ്മയാണ്. കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു യഷിന്റെ ലക്ഷ്യം. സ്‌കൂളിലും കോളേജിലുമെല്ലാം നാടകത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നും സ്‌റ്റേജ് പരിപാടിക്കൊടുവില്‍ കേള്‍ക്കുന്ന കൈയ്യടികളോട് തനിക്ക് ഒരു തരം ആസക്തിയായിരുന്നെന്നും യഷ് പറയുന്നു. 

നടി രാധികയെയാണ് യഷ് വിവാഹം കഴിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. തന്റെ അരങ്ങേറ്റ ചിത്രമായ മൂങ്കിനാ മനസ്സിനിടയിലാണ് രാധികയുമായി അടുപ്പത്തിലാകുന്നത്. ഇരുവര്‍ക്കും കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com