എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു, രാത്രി ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കണമെന്നായി: തുറന്ന് പറഞ്ഞ് അര്‍ച്ചന

സാമൂഹമാധ്യമങ്ങളില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിനെ കുറിച്ചും അര്‍ച്ചന പ്രതികരിച്ചു.
എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു, രാത്രി ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കണമെന്നായി: തുറന്ന് പറഞ്ഞ് അര്‍ച്ചന

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അര്‍ച്ചന സുശീലന്‍ മലയാളി പ്രേഷകര്‍ക്ക് സുപരിചിതയായത്. ഒട്ടുമിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അര്‍ച്ചനയെ അഹങ്കാരിയും ധൈര്യശാലയുമായിട്ടുള്ള പെണ്‍കുട്ടിയായാണ് പ്രേഷകര്‍ നോക്കിക്കണ്ടതും. എന്നാല്‍ ഈ ഇമേജിനെയെല്ലാം പാടേ പൊളിച്ചടുക്കുന്നതായിരുന്നു ബിഗ് ബോസിലെ അര്‍ച്ചനയുടെ പ്രകടനം. 

വളരെ നിഷ്‌കളങ്കമായ പെരുമാറ്റമായിരുന്നു ബിഗ്‌ബോസില്‍ അര്‍ച്ചനയുടേത്. ഷോയില്‍ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. ആ സമയങ്ങളെക്കുറിച്ച് അര്‍ച്ചന മനസ് തുറക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തന്റെ അനുഭവം തുറന്ന് പറഞ്ഞത്.  

'വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്‌ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും, സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിക്കാന്‍ തുടങ്ങി. 56ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ലാതായി. 

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍ സ്‌റ്റേജില്‍ എത്തി. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി'- അര്‍ച്ചന തുറന്നു പറഞ്ഞു.

സാമൂഹമാധ്യമങ്ങളില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിനെ കുറിച്ചും അര്‍ച്ചന പ്രതികരിച്ചു. ആ സമയങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് അര്‍ച്ചന പറയുന്നത്. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്ന് അര്‍ച്ചന പറയുന്നു. ഇതൊന്നും തന്നെയോ തന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ലെന്നും തനിക്ക് അത്യാവശ്യം കരാട്ടേയും അറിയാമെന്നും അര്‍ച്ചന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com