കോഹ് ലിയെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു, ക്യാമറ കണ്ടപ്പോള്‍ മുഖംപൊത്തി: അനുഷ്‌കയുടെ രസകരമായ ചിത്രങ്ങള്‍

ക്യാമറ കണ്ടപ്പോള്‍ താരം മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. 
കോഹ് ലിയെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു, ക്യാമറ കണ്ടപ്പോള്‍ മുഖംപൊത്തി: അനുഷ്‌കയുടെ രസകരമായ ചിത്രങ്ങള്‍

ന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വിരാട് കോഹ്‌ലിയേയും ഇന്ത്യന്‍ ടീമിനേയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനെത്തിയതാണ് ബോളിവുഡ് താരവും കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. വിവാഹിതരായതിന് ശേഷം ഇവരിരുവരും എന്ത് ചെയ്താലും സമൂഹമാധ്യമങ്ങള്‍ അതേറ്റെടുക്കാറുണ്ട്. 

കോഹ്‌ലിയുടെ കളി കാണാന്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഗാലറിയില്‍ എത്തിയതായിരുന്നു അനുഷ്‌ക. അതിനിടയില്‍ ക്യാമറ കണ്ടപ്പോള്‍ താരം മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. 

ഇത്തവണ പുതുവര്‍ഷവും ഇരുവരും സിഡ്‌നിയിലാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'എല്ലാവര്‍ക്കും ഓസ്‌ട്രേലിയയില്‍ നിന്നും ഞങ്ങള്‍ പുതുവത്സരാശംസകള്‍ നേരുന്നു. നല്ലൊരു പുതിയ വര്‍ഷം ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ,' കോഹ്‌ലി ട്വീറ്റ് ചെയ്തു. അനുഷ്‌കയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് കോഹ്‌ലി പുതുവത്സരാശംസ നേര്‍ന്നത്. സിഡ്‌നി ഒപ്പേറ ഹൗസിന്റെ മുമ്പില്‍ നിന്നാണ് ഇരുവരും ചിത്രം പകര്‍ത്തിയത്. 

ഡിസംബര്‍ 21നായിരുന്നു അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം 'സീറോ' തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ശേഷമാണ് അനുഷ്‌ക കോഹ്‌ലിക്കൊപ്പം ഓസ്‌ട്രേലിയയില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com