പൂമുത്തോളേ ഗാനം പാടി ജോജുവും മൂന്ന് മക്കളും; വീഡിയോ കാണാം

ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. പിന്നീട് അതേറ്റു പിടിച്ച് ഇയാനും ഇവാനും സഹോദരിയോടൊപ്പം ചേര്‍ന്നു.
പൂമുത്തോളേ ഗാനം പാടി ജോജുവും മൂന്ന് മക്കളും; വീഡിയോ കാണാം

ടന്‍ ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തി അഭിനയിച്ച് തകര്‍ത്ത ചിത്രമാണ് 'ജോസഫ്'. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം നേടിക്കൊണ്ടിരുന്ന ജോജു കേന്ദ്രകഥാപാത്രമായപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തില്‍ ജോജു ജോര്‍ജ് എന്ന നടന്റെ പ്രകടനം തന്നെയാണ് മികച്ചു നിന്നതെന്ന് വിമര്‍ശര്‍ വരെ എടുത്തു പറഞ്ഞു. ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനങ്ങളും മികച്ചതായിരുന്നു. 

പ്രത്യേകിച്ച്, 'പൂമുത്തോളേ..' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും ജോജു അഭിനയിച്ച രംഗങ്ങളും ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്നവെന്നാണ് ആളുകള്‍ പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെച്ച ഒരു ഗാനം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് ജോജു ജോര്‍ജിന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നത്.

ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. പിന്നീട് അതേറ്റു പിടിച്ച് ഇയാനും ഇവാനും സഹോദരിയോടൊപ്പം ചേര്‍ന്നു. വീഡിയോ എടുക്കുന്നതോടൊപ്പം ജോജുവും അവരോടൊന്നിച്ച് മൂളുന്നുണ്ട്. ജോജു ജോര്‍ജ് ഫാന്‍സ് ആണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മകള്‍ സാറ പാടിയ പാട്ടുകള്‍ ഇതിനു മുമ്പും ജോജു ഫേസ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com