മമ്മൂട്ടിയുടെ പേരന്‍പ് ഫെബ്രുവരിയില്‍; ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും

ഓണ്‍ലൈനില്‍ രാത്രി എട്ട് മണിയോടെ ട്രെയ്‌ലര്‍ എത്തും
മമ്മൂട്ടിയുടെ പേരന്‍പ് ഫെബ്രുവരിയില്‍; ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും

മ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പേരന്‍പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഇതിനോടകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രത്യേകിച്ച് മമ്മൂട്ടിയുടെ അഭിനയം വലിയരീതിയില്‍ പ്രശംസ പിടിച്ചുപറ്റി. ചിത്രം ഉടന്‍ തീയെറ്ററില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഒരുമാസം കൂടി നീട്ടേണ്ടതായി വരും. 

ലോകവ്യാപകമായി ഫെബ്രുവരിയിലാണ് ചിത്രം റിലീസിന് എത്തുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ന് വൈകുന്നേരമാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് ട്രെയ്‌ലര്‍ പുറത്തിറക്കുന്നത്. ഓണ്‍ലൈനില്‍ രാത്രി എട്ട് മണിയോടെ ട്രെയ്‌ലര്‍ എത്തും. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പുറത്തുവിട്ടത്. ദേശിയ പുരസ്‌കാര ജേതാവായ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടിയെ കൂടാതെ ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി, സുധാന എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അപൂര്‍വ അസുഖബാധിതയായ മകളുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പാട്ടുകളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലോക ചലച്ചിത്രോത്സവങ്ങളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായതിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com