രാജുചേട്ടന്‍ വലിയ ആക്ടാറാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല: നവ്യ 

പൃഥ്വി നല്ല നടനും വലിയ വ്യക്തിത്വമുള്ള മനുഷ്യനാണെന്നും താൻ തിരിച്ചറിയുന്നത് കുറച്ച് കഴിഞ്ഞപ്പോഴാണെന്നും നവ്യ
രാജുചേട്ടന്‍ വലിയ ആക്ടാറാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല: നവ്യ 

ന്ദനത്തിലെ ബാലാമണിയായി പ്രേക്ഷകമനസുകൾ കീഴടക്കിയ നടിയാണ് നവ്യാ നായർ. പിന്നീട് നിരവധി സിനിമകൾ ചെയ്തെങ്കിലും നവ്യയെ ബാലാമണിയായി കാണാനാണ് പ്രേക്ഷകർക്കേറെയും ഇഷ്ടം. എന്നാൽ നന്ദനത്തിൽ അഭിനയിക്കുമ്പോൾ അതൊരു നായികാപ്രാധാന്യമുള്ള സിനിമയാണെന്നുപോലും തനിക്കറിയില്ലായിരുന്നെന്ന് നവ്യ. ‌അടുത്തിടെ ഒരു പ്രമു​ഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആദ്യ സിനിമാഭിനയം നവ്യ വീണ്ടും ഓർത്തെടുത്തത്. ‌

രാജുചേട്ടന്‍ (നടൻ പൃഥ്വിരാജ്) വലിയ ആക്ടാറാവുമെന്നൊന്നും അന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നവ്യ പറഞ്ഞു തങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അന്ന് വലിയ ബോധമൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് ഇതിന് കാരണമായി നവ്യ പറഞ്ഞത്.  രഞ്ജിയേട്ടന്‍ (സംവിധായകൻ രഞ്ജിത്) വഴക്ക് പറയുമ്പോള്‍ ഒരുമിച്ചിരുന്ന് സങ്കടപ്പെടുമായിരുന്നു ഞങ്ങള്‍. രഞ്ജിത് എന്നത് വലിയ സംവിധായകനാണെന്ന് അന്നെനിക്ക് അറിയില്ല. നമ്മളിങ്ങനെ അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നേയുള്ളു.നന്ദനം നായിക പ്രാധ്യാന്യമുള്ള സിനിമയാണെന്നു പോലും അറിയില്ലായിരുന്നു, നവ്യ പറഞ്ഞു. 

പൃഥ്വി നല്ല നടനും വലിയ വ്യക്തിത്വമുള്ള മനുഷ്യനാണെന്നും താൻ തിരിച്ചറിയുന്നത് കുറച്ച് കഴിഞ്ഞപ്പോഴാണെന്നും നവ്യ അഭിമുഖത്തിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com