സിനിമാ നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍ ; മൃതദേഹം പാലത്തിനടിയില്‍ ; ദുരൂഹത

മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു
സിനിമാ നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍ ; മൃതദേഹം പാലത്തിനടിയില്‍ ; ദുരൂഹത

ഭുവനേശ്വര്‍ : സിനിമാ താരം സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്‌ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി. 

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. സിമ്രാനെ ഭര്‍ത്താവ് ദുബരാജ് സുന കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ നടിയുടെ ഭര്‍ത്താവ് ആരോപണം നിഷേധിച്ചു.കഴിഞ്ഞ വര്‍ഷമാണ് സിമ്രാന്‍ ദുബരാജ് സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് വിവാഹിതരാവുകയായിരുന്നു.

മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പൊലീസ് പറയുന്നു. സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് സിമ്രാന്‍ ശ്രദ്ധ നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com