'കപടസദാചാരമില്ലാത്ത നിരവധി സുഹൃത്തുക്കളുണ്ട്, അവരുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട്'; ഉര്‍വശി

ചിന്തകളെ മാറ്റിയെടുക്കാന്‍ കഴിയാതായപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്
'കപടസദാചാരമില്ലാത്ത നിരവധി സുഹൃത്തുക്കളുണ്ട്, അവരുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട്'; ഉര്‍വശി

ലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. നായികയോ, വില്ലത്തിയോ എന്തുമായാലും ഉര്‍വശി അഭിനയിച്ച് തകര്‍ക്കും.   ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ഉര്‍വശി. ടൊവിനോയുടെ അമ്മയായാണ് താരം മടങ്ങിയെത്തുന്നത്. മനോജ്  കെ മേനോനുമായുണ്ടായ ദാമ്പത്യ തകര്‍ച്ചയും പുവര്‍വിവാഹവും എല്ലാം ഉര്‍വശിയുടെ ജീവിതം സിനിമ പോലെ സങ്കീര്‍ണമാക്കി. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഉര്‍വശി. 

അമ്മയോടാണ് എല്ലാ കാര്യങ്ങളും ഉര്‍വശി പറഞ്ഞിരുന്നത്. എന്നാല്‍ ചിന്തകളെ മാറ്റിയെടുക്കാന്‍ കഴിയാതായപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കി അഭിമുഖത്തിലാണ് ഉര്‍വശി തുറന്നു പറഞ്ഞത്. 

'എന്തു വിഷമം വന്നാലും ഈ സമയവും കടന്നു പോവുമെന്ന് പറയും അമ്മ. അമ്മയോടാവുമ്പോള്‍ എന്തും പ്രകടിപ്പിക്കാം അവിടെ ഞാന്‍ ഉള്ളിലുള്ളതെല്ലാം പുറത്തേക്കൊഴുക്കും. മറ്റാരുമായും ഞാനെന്നും ഷെയര്‍ ചെയ്യാറില്ല.ഒരിക്കല്‍ ഒരു തരത്തിലും  ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. എന്റെ ഫ്രണ്ടാണ്. അവരുടെ എല്ലാ ക്യാമ്പിനും ആളുകളോട് സംസാരിക്കാന്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അവര്‍ ചോദിച്ചു നീ എത്ര പേരോട് ഇതെല്ലാം പറഞ്ഞു കൊടുക്കുന്നു. എന്നിട്ട് അതു തന്നെ എന്നോട് ചോദിച്ചാലോ? ചില സമയങ്ങളില്‍ നമ്മളങ്ങനെ ചോദിച്ചു പോകും' ഉര്‍വശി പറഞ്ഞു. 

സിനിമയ്ക്ക് പുറത്ത് എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉള്‍പ്പടെ കപടസദാചാരമില്ലാത്ത നിരവധി സുഹൃത്തുക്കളുണ്ടെന്നും അവര്‍ തന്നെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നും താരം പറയുന്നു. 'എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാന്‍. ചില്ലപ്പോള്‍ ആണ്‍പിള്ളേര്‍ മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടുണ്ട്. ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കല്‍പ്പമേ എനിക്കില്ല. സനേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്?'' ആ സമയത്ത് ദാമ്പത്യപ്രശ്‌നങ്ങളില്‍ ഇടപെടുന്ന ടിവി ഷോയില്‍ അവതാരികയായത് തനിക്ക് കൂടിവേണ്ടിയായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്. ഇതിലൂടെ തനിക്ക് ആശ്വാസം കിട്ടിയെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com