തമിഴില്‍ സഖാവ് ബാലനായി സണ്ണി വെയ്ന്‍; ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആഘോഷമാക്കി ആരാധകര്‍

മലയാള സിനിമയില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ യുവനടന്‍ സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
തമിഴില്‍ സഖാവ് ബാലനായി സണ്ണി വെയ്ന്‍; ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആഘോഷമാക്കി ആരാധകര്‍

ലയാള സിനിമയില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ യുവനടന്‍ സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജീവയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷം പേരാണ് വീഡിയോ കണ്ടത്. 

ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സി സംവിധാനം ചെയ്യുന്നത്. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com