നീയൊക്കെ ഉള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത്;  ഇന്‍സള്‍ട്ട് മറക്കില്ല; നിവിന്‍ പോളിയുമായി തര്‍ക്കമില്ല

നീയൊക്ക ഉള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത് -  ഇന്‍സള്‍ട്ട് മറക്കില്ല - നിവിന്‍ പോളിയുമായി തര്‍ക്കമില്ല
നീയൊക്കെ ഉള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത്;  ഇന്‍സള്‍ട്ട് മറക്കില്ല; നിവിന്‍ പോളിയുമായി തര്‍ക്കമില്ല

കൊച്ചി:സിനിമ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ പറ്റി തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം തേടി അലഞ്ഞപ്പോള്‍ അപമാനിച്ചിറക്കിയവര്‍ ധാരാളം പേരുണ്ടെന്ന് ടൊവിനോ തുറന്നു പറഞ്ഞു. സിനിമയുടെ ഭാഗമല്ലാത്തവര്‍ പോലും ചെറിയ വേഷം ചെയ്യാന്‍ പണം ആവശ്യപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്ന് ടൊവിനോ പറഞ്ഞു. അവരോടാരോടും തനിക്ക് പരിഭവമില്ല. എന്നാല്‍ ഈ ഇന്‍സള്‍ട്ട് മറക്കില്ലെന്നും ടൊവിനോ പറഞ്ഞു. 

സിനിമയില്‍ ചെറിയ വേഷം കിട്ടിയതിന് പിന്നാലെ സംഭാഷണം ഉള്ള വേഷത്തിനായി ഏറെ അലഞ്ഞു. സിനിമയുടെ തുടക്കത്തില്‍ ലോക്കേഷനുകളില്‍ ഉണ്ടായ ദുരനുഭവം വലുതാണ്. അന്നും താന്‍ തന്റെ ശരീരം ഏറെ ശ്രദ്ധിക്കുന്നവനായിരുന്നു. ചില സെറ്റില്‍ നിന്ന് ചപ്പാത്തി ചോദിച്ചപ്പോള്‍ ഉള്ള ചോറ് തിന്ന് പോയ്‌ക്കൊള്ളു എന്നു പറഞ്ഞവര്‍ ധാരാളമാണ്. ആ ഇന്‍സെല്‍റ്റ് തനിക്ക് ഊര്‍ജ്ജമായി മാറിയെന്ന് ടൊവിനോ പറഞ്ഞു. 

ചിലയാളുകള്‍ വന്ന് കഥ പറയുമ്പോള്‍ ഇഷ്ടമില്ലെങ്കില്‍ അത് തുറന്നു പറയാറുണ്ട്. അതിന്റെ ഭാഗമായി നീയൊക്കെയുള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത് എന്നു പറഞ്ഞവരും ഉണ്ട്. ചിലരുടെ തോന്നല്‍ അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നാണ്. എന്നാല്‍ പൂവന്‍പഴം തിന്നുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല അത്. അതിന് ഉണ്ടാകുന്ന മാനസിക അദ്ധ്വാനം വളരെ വലുതാണ്. സീനിയര്‍ സംവിധായകരോടൊപ്പം അഭിനയിക്കാനാവാത്തത് ആരും വിളിക്കാത്തത് കൊണ്ടാണ്. വിളിച്ചപ്പോഴാകട്ടെ നേരത്തെ പറഞ്ഞുറപ്പിച്ച പ്രോജക്ടുകള്‍ ഉള്ളതുകൊണ്ടാണ്. പിന്നെ സുഹൃത്തുക്കളുടെ സിനിമയില്‍ കൂടുതല്‍ അഭിനയിക്കുന്നത് അവരോടൊപ്പം ഏത് ജോലി ചെയ്യുമ്പോഴും സുഖമുണ്ടാകുന്നതുകൊണ്ടാണെന്നും ടൊവിനോ പറഞ്ഞു.

സിനിമാ മേഖലയില്‍ ആരോടും തനിക്ക് ഈഗോയില്ല. അതിന് കാരണം ഈഗോ ഉണ്ടായാല്‍ ആ ബന്ധം ഊഷ്മളമായി നിലനില്‍ക്കില്ലെന്നതുകൊണ്ടാണ്. തനിക്ക് ആരോടും മത്സരമില്ല. കാരണം വര്‍ഷത്തില്‍ ഒരാള്‍ക്ക് ഇത്ര സിനിമയെ ചെയ്യാനാവൂ. ഒരു വര്‍ഷം നൂറ്റിഅന്‍പതിലെറെ സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നത്. നിവിന്‍ പോളിയുമായി മത്സരമുണ്ടെന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. തന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് നിവിന്‍. പിന്നെ ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് വ്യത്യസ്തമായ സിനിമകളാണ്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ വാണിജ്യപരമായ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകണം. ഒപ്പം കലാമൂല്യമുള്ള സിനിമയുടെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com