വൈറസിന് ഇന്ന് തുടക്കം: ആഷിക് അബുവും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍

ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് നാല് മാസം മുന്‍പാണ്. 
വൈറസിന് ഇന്ന് തുടക്കം: ആഷിക് അബുവും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍

കേരളത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ആശങ്കയുടെ നാളുകള്‍ നല്‍കിയ നിപ്പ വൈറസ് ബാധയെ ഇതിവൃത്തമാക്കി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ആണ് തുടക്കം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് നാല് മാസം മുന്‍പാണ്. 

ടൊവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ശ്രീനാഥ് ഭാസി, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിനായി അണി ചേരുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. 

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ മുഹ്‌സിന്‍ പെരാരിയും, സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. രാജീവ് രവിയാണ് 'വൈറസി'ന്റെ ഛായാഗ്രാഹകണം നിര്‍വ്വഹിക്കുക. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ജീവിതവും ചിത്രത്തിന്റെ ഭാഗമാകും എന്നാണ് സൂചന. വൈറസ് ബാധിച്ച രോഗികളെ ശ്രുശ്രൂഷിച്ച ശേഷമാണ് നിപ്പ വൈറസ് ബാധിച്ച് ലിനി മരണത്തിന് കീഴടങ്ങിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com