സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരുടെ ലക്ഷ്യം ജനസേവനമല്ല ; തുറന്നടിച്ച് സത്യരാജ്

41 വര്‍ഷം സിനിമാരംഗത്ത് നിന്നിട്ടും തനിക്ക് രാഷ്ട്രീയ മോഹമുണ്ടായിട്ടില്ലെന്ന് സത്യരാജ്
സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരുടെ ലക്ഷ്യം ജനസേവനമല്ല ; തുറന്നടിച്ച് സത്യരാജ്

ചെന്നൈ : എംജിആര്‍, ജയലളിത തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് തമിഴകത്ത് സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങുന്നതിനെ വിമര്‍ശിച്ച് നടന്‍ സത്യരാജ് രംഗത്തെത്തി. 

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങുന്നവരുടെ ലക്ഷ്യം ജനസേവനമല്ല. മുഖ്യമന്ത്രിയാകുകയാണ് അവരുടെ ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. 41 വര്‍ഷം സിനിമാരംഗത്ത് നിന്നിട്ടും തനിക്ക് രാഷ്ട്രീയ മോഹമുണ്ടായിട്ടില്ലെന്നും സത്യരാജ് ഒരു ചാനലിനോട് പറഞ്ഞു. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശധീരനാണ്. തമിഴ്‌നാട്ടിലും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. തമിഴ്‌നാട്ടില്‍ നല്ലകണ്ണിനെപ്പോലെ ആദര്‍ശധീരരായ കമ്യൂണിസ്റ്റ് നേതാക്കളുണ്ട്. അധികാരമോഹമില്ലാത്ത, ജനസേവനം മാത്രം ലക്ഷ്യമിടുന്ന നല്ലനേതാക്കളാണ് വേണ്ടതെന്നും സത്യരാജ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com