ഏതാണ് ആ സുന്ദരി...? ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണ ചടങ്ങിലെ 'ഫിജി വാട്ടർ ഗേൾ' തരംഗമാകുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2019 07:21 PM |
Last Updated: 07th January 2019 07:21 PM | A+A A- |

ലോസ് ആഞ്ജലസ്: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണ ചടങ്ങിൽ ഹോളിവുഡിലെ പ്രശസ്തരായ നിരവധി താരങ്ങളാണ് എത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിനു മുൻപ് റെഡ് കാർപ്പറ്റിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ താരങ്ങളൊന്നും മറന്നില്ല.
എന്നാൽ, ഇത്തവണ ചടങ്ങിൽ താരമായത് ഹോളിവുഡ് നടികളൊന്നുമായിരുന്നില്ല എന്നുമാത്രം. താരങ്ങൾ റെഡ് കാർപ്പറ്റിൽ വച്ച് എടുത്ത മിക്ക ഫോട്ടോകളിലും മറ്റൊരാളും കൂടി ഉൾപ്പെട്ടിരുന്നു. ചിത്രങ്ങൾക്ക് പുറകിലായി നീല ഉടുപ്പിട്ട് വെള്ളക്കുപ്പിയുമായി നിൽക്കുന്ന അതിസുന്ദരിയായ യുവതിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ സുന്ദരി ആരാണെന്ന് ആർക്കും അറിയില്ല. ഒന്നു മാത്രമാണ് പരിപാടിയിലെത്തുന്ന അതിഥികൾക്ക് അറിയാവുന്നത്. വെള്ളം വിതരണം ചെയ്യുന്നവരുടെ കൂട്ടത്തിലെ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയത്.
The Fiji water girl is literally living her best life #GoldenGlobes pic.twitter.com/DxsdNgQCas
— ENDGAME (@wingardiumbrad) January 7, 2019
പേര് ആറിയാത്ത ആ സുന്ദരിക്ക് സാമൂഹിക മാധ്യമങ്ങൾ ഒരു പേരും നൽകി 'ഫിജി വാട്ടർ ഗേൾ'. ഈ വർഷത്തെ ആദ്യത്തെ 'മീം' എന്ന് ഓസ്ട്രേലിയൻ ഫാഷൻ മാസിക മാരി ക്ലയർ ചിത്രങ്ങൾ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ചില ചിത്രങ്ങളിൽ അറിഞ്ഞുകൊണ്ടും ചിലതിൽ വളരെ യാദൃശ്ചികമായുമാണ് യുവതി പോസ് ചെയ്തിരിക്കുന്നത്. ഏതായാലും വാട്ടർ ഗേൾ ആരെണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് സോഷ്യൽ മീഡിയ. അജ്ഞാത സുന്ദരിയെ ട്രോളൻമാരും വെറുതെ വിട്ടിട്ടില്ല.