ഓടി നടന്നും ചിരിച്ചും ചിരിപ്പിച്ചും താരങ്ങളെ കൈയിലെടുത്ത് നടി നസ്‌റിയ; അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ, വീഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 07th January 2019 05:37 PM |
Last Updated: 07th January 2019 05:37 PM | A+A A- |
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിന്റെ വിഡിയോ വൈറലാകുന്നു. ജനുവരി 5 ന് നടന്ന ചടങ്ങിന്റെ വിഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. ടൊവീനോ, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, രമേശ് പിഷാരി തുടങ്ങിയ താരങ്ങളെയും കാണാം.
അല്‍ഫോന്‍സ് പുത്രന്റെ 'നേരം' എന്ന ചിത്രത്തില്‍ നസ്‌റിയ ആയിരുന്നു നായിക. വിവാഹശേഷം അജ്ഞലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ'യില്‍ മാത്രമാണ് താരം അഭിനയിച്ചത്.