31 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിക്കുന്നു: അന്ന് മോഹന്‍ലാലും സുരേഷ് ഗോപിയും ഇന്ന് പ്രണവും ഗോകുലും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നു. 
31 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിക്കുന്നു: അന്ന് മോഹന്‍ലാലും സുരേഷ് ഗോപിയും ഇന്ന് പ്രണവും ഗോകുലും

ലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്നൊരു സിനിമയാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ. സാഗര്‍ ഏലിയാസ് ജാക്കിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ അതിനോട് കിടപിടിക്കുന്ന അഭിനയവുമായി ശേഖരന്‍കുട്ടിയായി സുരേഷ് ഗോപിയും വേഷമിട്ടു. 

മലയാള സിനിമയിലെ ഒരു കാലത്തെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം. ഇത് അക്കാലത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുമായിരുന്നു. ഇപ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുനരാവിഷ്‌കരണം നടത്തുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍- സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. ചരിത്രം അവര്‍ത്തിക്കാനുള്ളതാണ്'...ഗോകുല്‍ സുരേഷ് ചിത്രത്തിന്റെ ഭാഗമാകുന്നത് അറിയിച്ചുകൊണ്ട് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചു. 

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അരുണ്‍ ഗോപിയാണ്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം വൈറലായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപിസുന്ദര്‍ നിര്‍വഹിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com