രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മീനുമായി നടന്‍ ശ്രീനിവാസന്‍: മീന്‍കട ഉദ്ഘാടനം ചെയ്തത് സലീംകുമാര്‍

തൃപ്പൂണിത്തുറ കണ്ടനാടാണ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മല്‍സ്യ വില്‍പനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.
രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മീനുമായി നടന്‍ ശ്രീനിവാസന്‍: മീന്‍കട ഉദ്ഘാടനം ചെയ്തത് സലീംകുമാര്‍

കൊച്ചി: ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മീനുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ കണ്ടനാടാണ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മല്‍സ്യ വില്‍പനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. കടയുടെ ഉദ്ഘാടനം നടന്‍ സലിംകുമാര്‍ നിര്‍വഹിച്ചു. 

രാസവസ്തുക്കളും വിഷാംശങ്ങളുമില്ലാത്ത ശുദ്ധമായ മല്‍സ്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ജീവനുള്ള മല്‍സ്യങ്ങളും ഈ കടയില്‍ നിന്ന് ലഭിക്കും. ഉദയശ്രീ ജൈവ കാര്‍ഷിക വിപണന കേന്ദ്രം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കായി ശ്രീനിവാസന്‍ നേരത്തേ തുറന്നതാണ്.

ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ പലരും ശുദ്ധമായ മത്സ്യം കൂടി വിറ്റുകൂടെ എന്ന് ചോദിച്ചതില്‍ നിന്നാണ് പുതിയ സംരഭത്തെക്കുറിച്ച് ആലോചിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. 
 
രണ്ട് പതിറ്റാണ്ടോളമായി മല്‍സ്യകൃഷിയില്‍ സജീവമാണെങ്കിലും മല്‍സ്യവിപണനരംഗത്തേക്ക് തല്‍ക്കാലമില്ലെന്നാണ് സലിംകുമാറിന്റെ നിലപാട്. ധര്‍മ്മജനും രമേഷ് പിഷാരടിയും വിജയരാഘവനും മീന്‍കച്ചവടം തുടങ്ങിയത് ഈയടുത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com