'സ്വന്തം ജീവന്‍ വേണ്ടെന്ന് വച്ച് ഓടിയെത്തിയവരാണ് അവര്‍' ; ആലപ്പാടിനൊപ്പം ഞാനുണ്ട്, നിങ്ങളുമുണ്ടാവണമെന്ന് സണ്ണി വെയ്ന്‍ (വീഡിയോ) 

 കൊല്ലം ജില്ലയിലെ ആലപ്പാട് പ്രദേശത്ത് നടത്തുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര താരം സണ്ണി വെയ്ന്‍. പ്രളയ കാലത്ത് സ്വന്തം ജീവന്‍ പോലും വേണ്ടെന്ന് വച്ച് ഓടിവന്ന മത്സ്യത്തൊഴിലാളികളുടെ സ്ഥലമ
'സ്വന്തം ജീവന്‍ വേണ്ടെന്ന് വച്ച് ഓടിയെത്തിയവരാണ് അവര്‍' ; ആലപ്പാടിനൊപ്പം ഞാനുണ്ട്, നിങ്ങളുമുണ്ടാവണമെന്ന് സണ്ണി വെയ്ന്‍ (വീഡിയോ) 

കൊച്ചി:  കൊല്ലം ജില്ലയിലെ ആലപ്പാട് പ്രദേശത്ത് നടത്തുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര താരം സണ്ണി വെയ്ന്‍. പ്രളയ കാലത്ത് സ്വന്തം ജീവന്‍ പോലും വേണ്ടെന്ന് വച്ച് ഓടിവന്ന മത്സ്യത്തൊഴിലാളികളുടെ സ്ഥലമാണ് ആലപ്പാടെന്നും അക്കാര്യമൊന്നും മറക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 

'ആലപ്പാട് ഗ്രാമം വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ സമയത്ത് കേരളത്തിലെ എല്ലാവരുടെയും ശബ്ദം അവര്‍ക്ക് വേണ്ടി ഉയരേണ്ട ആവശ്യകതയുണ്ട്. ഞാന്‍ അവരോടൊപ്പം ഉണ്ട്. നിങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഖനനം അവസാനിപ്പിക്കുക, ആലപ്പാടിനെ രക്ഷിക്കുക' എന്നായിരുന്നു അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. 

 കരുനാഗപ്പള്ളിക്കടുത്തുള്ള തീരദേശഗ്രാമമാണ് ആലപ്പാട്. ഇവിടെ അശാസ്ത്രീയമായ രീതിയിലാണ് കരിമണല്‍ ഖനനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ വാദം. റിലേ നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com