ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനിക്കാം: അതുല്യനേട്ടവുമായി വീണ്ടും റസൂല്‍ പൂക്കുട്ടി

എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ സന്തോഷം അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനിക്കാം: അതുല്യനേട്ടവുമായി വീണ്ടും റസൂല്‍ പൂക്കുട്ടി

സൗണ്ട് എഡിറ്റര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ (എംപിഎസ്ഇ) ബോര്‍ഡ് അംഗമായി ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനും റസൂല്‍ പൂക്കുട്ടിയാണ്. എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ സന്തോഷം അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. 'സൗണ്ട് എഡിറ്റര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ ബോര്‍ഡ് അംഗമായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ഏറെ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് എന്റെ ആദരം'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലോസ്ആഞ്ചല്‍സ് എന്ന സ്ഥലത്ത് നിന്ന് ഇത്തരം ഒരു അംഗീകാരം കിട്ടിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോസ്ആഞ്ചല്‍സിനെ പൊതുവെ റസൂല്‍ തന്റെ സെക്കന്റ് ഹോം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ''തനിക്ക് ഇതുവരെയെല്ലാം നല്‍കിയ മണ്ണ്'' എന്നും അദ്ദേഹം ഈ സ്ഥലത്തെ അടയാളപ്പെടുത്താറുമുണ്ട്. 

ചലച്ചിത്രമേഖലയിലെ സൗണ്ട് എഡിറ്റര്‍ എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ. ഒരു ഏഷ്യന്‍ സൌണ്ട് ഡിസൈനര്‍ ആദ്യമായിട്ടാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റസൂല്‍ പൂക്കുട്ടിക്ക് പുറമേ ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്ക, പോളിറ്റ് വിക്ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബെര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്മി സ്‌കോട് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഈ പേരുവിവരങ്ങള്‍ അടങ്ങിയ ഒരു വാട്‌സ്ആപ് സ്‌ക്രീന്‍ ഷോട്ടും റസൂല്‍ പൂക്കുട്ടി പങ്കുവെച്ചിരുന്നു.

ഡാനി ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുന്നത്. ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തത് ഓസ്‌കാര്‍ ബഹുമതി അടക്കം നിരവധി ലോകോത്തര ബഹുമതികള്‍ ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com