'ചെറുപ്പം മുതല്‍ വെള്ളം പേടി, പക്ഷേ കടലിന്റെ അടിയില്‍ എത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയപോലെ തോന്നി'; ടിനി ടോമിനൊപ്പം സ്‌കൂബ ഡൈവ് ചെയ്ത് ഗായിക അഞ്ജു 

ഫൈന്‍ഡിങ് നീമോ എന്ന ചിത്രം ത്രീഡി വെച്ച് കണ്ടപോലെയാണ് അടിത്തട്ട് കണ്ടപ്പോള്‍ തോന്നിയത് എന്നാണ് അഞ്ജു പറയുന്നത്
'ചെറുപ്പം മുതല്‍ വെള്ളം പേടി, പക്ഷേ കടലിന്റെ അടിയില്‍ എത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയപോലെ തോന്നി'; ടിനി ടോമിനൊപ്പം സ്‌കൂബ ഡൈവ് ചെയ്ത് ഗായിക അഞ്ജു 

ടല്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കടലിന് വല്ലാത്ത സൗന്ദര്യമാണ്. അതുപോലെ തന്നെയാണ് കടലിന്റെ അടിത്തട്ടിലെ മനോഹര കാഴ്ചകളും. ലക്ഷദ്വീപില്‍ സ്‌കൂബ ഡൈവിങ്ങിന് പോയാല്‍ ഈ മനോഹര ലോകം നമുക്ക് മുന്നില്‍ എത്തും. സ്‌കൂബ ഡൈവിങ്ങിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗായിക അഞ്ജു വര്‍ഗീസ്. നടന്‍ ടിനി ടോമിനൊപ്പമായിരുന്നു അഞ്ചുവിന്റെ സ്‌കൂബ ഡൈവിങ്. കടലിന്റെ  ഇറങ്ങാന്‍ തനിക്ക് ഭയമുണ്ടായിരുന്നെന്നും എന്നാല്‍ അടിത്തട്ടില്‍ എത്തിയപ്പോള്‍ സ്വര്‍ഗത്തില്‍ എത്തിയ പോലെയാണ് തോന്നിയതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ അഞ്ജു പറഞ്ഞു. 

ലക്ഷത്തിലെ കവരത്തിയിലാണ് അഞ്ജു കടലിന്റെ അടിത്തട്ട് കാണാന്‍ ഇറങ്ങിയത്. തുടക്കത്തില്‍ വെള്ളത്തിനടിയില്‍ പോകാന്‍ പേടിയുണ്ടായിരുന്നു. പക്ഷേ പരിശീലകര്‍ തങ്ങള്‍ക്കു നല്‍കിയ ധൈര്യമാണ് പ്രചോദനമായതെന്നും അഞ്ജു പറയുന്നു. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ നാടാണ് ലക്ഷദ്വീപ്. ഇവിടത്തെ കടല്‍ കണ്ണാടി പോലെയാണ്. മുകളില്‍ നിന്നു നോക്കിയാല്‍ തന്നെ അടിത്തട്ടു കാണാനാകും. അത്രയും ക്ലീന്‍ ആണ് വെള്ളം. സ്‌കൂബ ഡൈവിങ് ചെയ്യുന്നതിനു മുന്‍പ് ഡൈവിങ് പരിശീലകര്‍ നമുക്ക് ചെറിയ പരിശീലനം നല്‍കും. കടലിനടിയില്‍ വച്ചു തന്നെയാണു പരിശീലനം നല്‍കുന്നത്.  വെള്ളത്തിനടിയില്‍ എങ്ങനെ ശ്വസിക്കണം എന്നൊക്കെ കൃത്യമായി പറഞ്ഞു തരും.'

ഫൈന്‍ഡിങ് നീമോ എന്ന ചിത്രം ത്രീഡി വെച്ച് കണ്ടപോലെയാണ് അടിത്തട്ട് കണ്ടപ്പോള്‍ തോന്നിയത് എന്നാണ് അഞ്ജു പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഒന്നാണ് ഇതെന്നും കൂട്ടിച്ചേര്‍ക്കുന്നു. ടിനി ടോം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഡൈവിങ്ങിന് എത്തിയിരുന്നത്. ടിനി ടോമിന്റെ തമാശകളാണ് തന്റെ പേടി മാറ്റിയത് എന്നും അഞ്ജു പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com