രാകേഷ് റോഷന് ക്യാന്‍സര്‍; സ്ഥിരീകരിച്ച് ഹൃതിക്ക് 

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു
രാകേഷ് റോഷന് ക്യാന്‍സര്‍; സ്ഥിരീകരിച്ച് ഹൃതിക്ക് 

ടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃതിക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്ന കാര്യം ആരാധകരെ സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. രോഗം പ്രാരംഭഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കി അച്ഛനൊപ്പമുളള ഒരു ചിത്രത്തോടുകൂടി വികാരനിര്‍ഭരമായ  കുറിപ്പാണ് ഹൃതിക്ക് പങ്കുവച്ചിരിക്കുന്നത്.

'അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്.'

'പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്.' ഹൃതിക് കുറിപ്പില്‍ പറയുന്നു.

1970 ലാണ് രാകേഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 70ഓളം ചിത്രങ്ങളില്‍ വേഷമിടുകയും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഹൃതികിനെ സിനിമയിലേക്ക് കൊണ്ട് വന്നതും അദ്ദേഹമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com