''ഞാനും മക്കളും നല്ല സുഹൃത്തുക്കള്‍ തന്നെ: പക്ഷേ ലൈംഗികതയെക്കുറിച്ച് അവരുടെ മുന്നില്‍ വെച്ച് പറഞ്ഞട്ടില്ല''

സുഹൃത്തുക്കളോടെന്ന പോലെയാണ് ഷാരൂഖ് മക്കളോട് ഇടപെടാറുള്ളത്.
''ഞാനും മക്കളും നല്ല സുഹൃത്തുക്കള്‍ തന്നെ: പക്ഷേ ലൈംഗികതയെക്കുറിച്ച് അവരുടെ മുന്നില്‍ വെച്ച് പറഞ്ഞട്ടില്ല''

ത്ര തിരക്കുള്ള സമയമാണെങ്കിലും ഷാരൂഖ് ഖാന് തന്റെ കുടുംബം കഴിഞ്ഞേ മറ്റെന്തുമുള്ളു. താരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതില്‍ അതീവ ശ്രദ്ധാലുവുമാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെയ്ക്കുന്നതുമെല്ലാം ഷാരൂഖിന് ഏറെ താല്‍പര്യമുള്ള കാര്യങ്ങളാണ്. 

സുഹൃത്തുക്കളോടെന്ന പോലെയാണ് ഷാരൂഖ് മക്കളോട് ഇടപെടാറുള്ളത്. എന്നാല്‍ മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കാന്‍ മടിയാണെന്ന് താരം തുറന്നു പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരുഖ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാനും മക്കളും തമ്മില്‍ നല്ല സൗഹൃദം സൂക്ഷിക്കാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ അവരുടെ മുന്നില്‍ വെച്ച് ചര്‍ച്ച ചെയ്യാറില്ല. ഞാന്‍ വ്യക്തിപരമായി ലജ്ജാലുവാണ് അതാണ് ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യപെടാത്തത്'- ഷാരൂഖ് തുറന്ന് പഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com