ആടിതിമിര്‍ത്ത് പ്രണവും കല്യാണിയും; മരക്കാറിലെ ചിത്രം വൈറല്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ആടിതിമിര്‍ത്ത് പ്രണവും കല്യാണിയും; മരക്കാറിലെ ചിത്രം വൈറല്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. നായികയായ മഞ്ജു വാര്യരുടെ ചെറുപ്പകാലത്തെ അവതരിപ്പിക്കുന്നത്  പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ് എന്നാണ് സൂചന. പ്രണവും കളിക്കൂട്ടുകാരിയായ കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മരക്കാറിനുണ്ട്. 

ചിത്രത്തിലെ ഇരുവരും നൃത്തം ചെയ്യുന്ന പുതിയ സ്റ്റില്ലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. ഗാനരംഗത്തിന്റെ ചിത്രമാണ് ഇതെന്നാണ് സൂചന. 

ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com