'പട്ടി ഹറാമാണ് ഏഴ് തവണ കുളിക്കണം, മതം പറയുന്നപോലെ ജീവിക്കൂ'; വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ദുല്‍ഖറിന്റെ ചിത്രത്തിന് താഴെ ഉപദേശ പെരുമഴ

കഴിഞ്ഞദിവസം തന്റെ വളര്‍ത്തുനായയെ പരിചയപ്പെടുത്തിക്കൊണ്ട് ദുല്‍ഖര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു
'പട്ടി ഹറാമാണ് ഏഴ് തവണ കുളിക്കണം, മതം പറയുന്നപോലെ ജീവിക്കൂ'; വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ദുല്‍ഖറിന്റെ ചിത്രത്തിന് താഴെ ഉപദേശ പെരുമഴ

ന്‍സ്റ്റഗ്രാമില്‍ ആക്റ്റീവാണ് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ വീട്ടിലെ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. കഴിഞ്ഞദിവസം തന്റെ വളര്‍ത്തുനായയെ പരിചയപ്പെടുത്തിക്കൊണ്ട് ദുല്‍ഖര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. നായയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് താഴെ ഇപ്പോള്‍ മതോപദേശ കമന്റുകള്‍ നിറയുകയാണ്. 

തനിക്ക് ആദ്യം നായയെ പേടിയായിരുന്നെന്നും ഹണി വന്നതോടെ ആ പേടി മാറിയെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 'അറിയാവുന്നവര്‍ക്ക് മനസിലാവും ഇത് എത്ര വലിയ കാര്യമാണെന്ന്. ചെറുപ്പത്തില്‍ നായകളെ കാണുന്നത് തന്നെ പേടിയായിരുന്നു. പക്ഷേ ഹണിയാണ് എന്നെ മാറ്റിയത്. സന്തോഷവതിയായ സുന്ദരിയായ കൂട്ടുകാരിയാണിവള്‍' ദുല്‍ഖര്‍ കുറിച്ചു. 

നിരവധി ആരാധകര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഹണിയെ വാഴ്ത്തുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. ഇസ്ലാം മതത്തിന്റെ രീതിക്ക് ചേര്‍ന്നതല്ല ഇത് എന്നാണ് അവര്‍ പറയുന്നത്. പട്ടി ഹറാമാണെന്ന് ഏഴു തവണ കുളിക്കണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. മതവിശ്വാസം തള്ളിക്കളഞ്ഞ് ജീവിക്കരുതെന്നും ഇസ്ലാം മതത്തിന്റെ രീതികള്‍ പിന്തുടര്‍ന്ന് ജീവിക്കണം എന്ന് ഉപദേശിക്കുന്നവരും നിരവധിയാണ്. എന്നാല്‍ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com