മൂന്നാറിലെ മഞ്ഞുവീഴ്ചയുടെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍; അബദ്ധം ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ; ട്രോള്‍ 

മൂന്നാറിലെ മഞ്ഞുവീഴ്ച എന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് സന്തോഷ് ശിവന് അബദ്ധം സംഭവിച്ചത്
മൂന്നാറിലെ മഞ്ഞുവീഴ്ചയുടെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍; അബദ്ധം ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ; ട്രോള്‍ 

ടുത്ത തണുപ്പില്‍ വിറയ്ക്കുകയാണ് മൂന്നാറും പരിസരപ്രദേശങ്ങളും. പലയിടത്തും താപനില മൈനസായി തുടരുകയാണ്. ഇത് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് വാഹനം ഓടിച്ചുപോകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനിടെ മൂന്നാറില്‍ നിന്നുളള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചിത്രം പങ്കുവെച്ച് അബദ്ധം പിണഞ്ഞിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. 

മൂന്നാറിലെ മഞ്ഞുവീഴ്ച എന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് സന്തോഷ് ശിവന് അബദ്ധം സംഭവിച്ചത്. മൂന്നാര്‍ എന്ന തലവാചകത്തോടെയായിരുന്നു ട്വിറ്റ്. പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് രംഗത്തെത്തി. 'സര്‍ ട്വിറ്റിലെ ഫോട്ടോ മണാലിയില്‍ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല'  ഇത്തരത്തില്‍ വസ്തുത ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ സന്തോഷ് ശിവന്റെ ട്വിറ്റ് ചിലര്‍ ട്രോളാക്കിയും മാറ്റി.


വാഹനത്തില്‍ കെഎല്‍ നമ്പറിലുളള വാഹനമുളളതിനാലാകാം സന്തോഷ് ശിവന്‍ തെറ്റിദ്ധരിച്ചത് എന്ന് ചിലര്‍ പറയുന്നു. അബദ്ധം മനസിലായതോടെ ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട് കൂടിയ ചിത്രവും സന്തോഷ് ശിവന്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com