'ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു, അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു' ; ​ഗോസിപ്പുകൾ തള്ളി വിശാൽ

വാർത്തകളിൽ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല
'ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു, അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു' ; ​ഗോസിപ്പുകൾ തള്ളി വിശാൽ

ചെന്നൈ : തമിഴിലെ യുവനടൻ വിശാലിനെക്കുറിച്ച് നിരവധി ​ഗോസിപ്പുകളാണ് ഉയർന്നത്. നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാൽ പ്രണയത്തിലാണ് എന്നായിരുന്നു ഏറ്റവും ഒടുവിൽ ഉയർന്ന പ്രചാരണം. അതിനിടെ താൻ ഇപ്പോൾ വിവാഹം കഴിക്കുന്നില്ലെന്ന വരലക്ഷ്മിയുടെ പ്രസ്താവനയോടെ, വിശാലിനെ ചുറ്റിപ്പറ്റിയുള്ള ​ഗോസിപ്പുകൾ വേറൊരു തലത്തിലേക്ക് മാറി.

വിശാൽ വരലക്ഷ്മിയെ വിട്ട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നതായും അഭ്യൂഹം പ്രചരിച്ചു.  ഹൈദരാബാദ് യുവതിയുമായി വിശാലിന്റെ വീട്ടുകാർ വിവാഹം ഉറപ്പിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ. വിശാലിന്റെ പിതാവ് ഇക്കാര്യം സ്ഥിരീകരിച്ചതായും വാർത്തകളുണ്ടായിരുന്നു, 

ഇപ്പോൾ ഊഹാപോഹങ്ങൾ തള്ളി നടൻ വിശാൽ തന്നെ വിവാഹ വാർത്ത സ്ഥിരീകരിച്ച് രം​ഗത്തെത്തി. വാർത്തകളിൽ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല. ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു. അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു. അനിഷ തന്നെയാണ് വധു.  വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്നും വിശാല്‍ വ്യക്തമാക്കി. 

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. അതില്‍ മാറ്റമില്ലെന്നും വിശാല്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com