'തല'യുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം ; അഞ്ച് ആരാധകര്‍ക്ക് പരിക്ക് (വീഡിയോ)

'തല'യുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം ; അഞ്ച് ആരാധകര്‍ക്ക് പരിക്ക് (വീഡിയോ)

 വില്ലുപുരം: തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ കട്ടൊട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം. അഞ്ച് ആരാധകര്‍ക്ക് സാരമായ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ 'വിശ്വാസം' റിലീസ് ചെയ്തതിനോട് അനുബന്ധിച്ചായിരുന്നു ആരാധകരുടെ പാലഭിഷേകം.
 
പാലഭിഷേകം നടത്തുന്നതിനായി കട്ടൊട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ മുളങ്കമ്പുകള്‍ തകര്‍ന്ന് കട്ടൗട്ടോടെ അഞ്ച് പേരും നിലത്ത് വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്. സിനിമ കാണാന്‍ പോകാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒരു കുട്ടി സ്വന്തം  അച്ഛന് തീ കൊളുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com