തള്ള് കുറയ്ക്കാം; കുമ്പളങ്ങി നൈറ്റ്‌സിലെ വീഡിയോയുമായി സൗബിന്‍; വൈറല്‍

സജി, ഞങ്ങളെയും സൗബിനെയും ഒരുപോലെ കുഴക്കിയ ക്യാരക്ടറാണ്. അല്ലെ വേണ്ട... തള്ള് കുറക്കാം. സ്‌ക്രീനില്‍ കാണാം
തള്ള് കുറയ്ക്കാം; കുമ്പളങ്ങി നൈറ്റ്‌സിലെ വീഡിയോയുമായി സൗബിന്‍; വൈറല്‍

കൊച്ചി: കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് വേണ്ടി സൗബിന്റെ ഡബ്ബിങ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തുടക്കം ഗൗരവത്തിലിരുന്ന് നീണ്ട നേരം ചിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പിന്നെ കഴിഞ്ഞെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. സജി, ഞങ്ങളെയും സൗബിനെയും ഒരുപോലെ കുഴക്കിയ ക്യാരക്ടറാണ്. അല്ലെ വേണ്ട... തള്ള് കുറക്കാം. സ്‌ക്രീനില്‍ കാണാം എന്നു പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. 

ചിത്രത്തില്‍ ഫഹദ് ഫാസില്‍ മുഴുനീള സൈക്കോ വില്ലനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.  നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദീലീഷ് പോത്തന്‍ നിര്‍ദേശം കൊടുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

അറുപത് ദിവസത്തെ ഷെഡ്യൂള്‍ ആണിത്. കുറച്ചു ദിവസം കഴിയുമ്പോള്‍ സ്വാഭാവികമായും ബോറടിക്കാന്‍ തുടങ്ങും. പാര്‍ട്ടികളൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളുകുടിയും വെള്ളമടിയും നടത്തുന്നതിന് കുഴപ്പമില്ല, അത് ഡിപ്പാര്‍ട്ട്‌മെന്റിന് അകത്താകാന്‍ ശ്രദ്ധിക്കുക. കിടക്കാന്‍ നേരം അവനവന്റെ മുറിയിലിരുന്ന് അടിച്ചിട്ടു കിടക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ പേര്‍ കൂടിയിരുന്ന് കഴിച്ചാലും കുഴപ്പമില്ല, കഴിവതും ഒഴിവാക്കുക, റെഗുലറാക്കാതിരിക്കാന്‍ ശ്രമിക്കുക. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ചേര്‍ന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂര്‍വ്വവും സ്മാര്‍ട്ടായും നിങ്ങള്‍ അത് ഒഴിവാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മള്‍ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷന്‍സ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയി ആരേയും കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്‌കഷന്‍സ് ഒഴിവാക്കുക എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com