പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബച്ചനും ഐശ്വര്യയും ഒന്നിച്ച് ബി​ഗ്സ്ക്രീനിൽ; സംവിധാനം മണിരത്‌നം 

008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്
പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബച്ചനും ഐശ്വര്യയും ഒന്നിച്ച് ബി​ഗ്സ്ക്രീനിൽ; സംവിധാനം മണിരത്‌നം 

ല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബി​ഗ് ബിയും ഐശ്വര്യ റായിയും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്നു. പതിനൊന്ന് വർഷത്തിന് ശേഷം മണിരത്നം ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് വീണ്ടും എത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. 

ഏഴ് വർഷത്തോളമായി മണിരത്നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. 2008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മണിരത്നം ചിത്രത്തിന്റെ കരാറിൽ ഐശ്വര്യ ഒപ്പവച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.  സാമ്പത്തിക പ്രശ്നങ്ങൾ കാരണം 2012 മതൽ നീണ്ടുപോയ ചിത്രം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ആഷിനെയും ബി​ഗ് ബിയേയും വീണ്ടും ബി​ഗ് സ്ക്രീനിൽ ഒന്നിച്ചുകാണാനുള്ള ആകാംഷയിലാണ് ആരാധകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com