സിനിമ എട്ടുനിലയില്‍ പൊട്ടി; പ്രതിഫലം വേണ്ടെന്ന് സായി പല്ലവി; മാതൃകയെന്ന് ആരാധകര്‍

40ലക്ഷത്തോളം രൂപയാണ് സായി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
സിനിമ എട്ടുനിലയില്‍ പൊട്ടി; പ്രതിഫലം വേണ്ടെന്ന് സായി പല്ലവി; മാതൃകയെന്ന് ആരാധകര്‍

പ്രേമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. വിജയങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും അടുത്തിടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ് സായി പല്ലവി. മാരി-2 വില്‍ ധനുഷിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമാണ് സായി നടത്തിയത്. ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങള്‍ ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. എന്നാല്‍ വേറിട്ട നിലപാട് കൊണ്ടാണ് താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

പരാജയപ്പെട്ട സിനിമയുടെ പ്രതിഫലം വേണ്ടെന്ന് വെച്ചാണ് സായി പല്ലവി ഇത്തവണ ഞെട്ടിച്ചത്. തെലുങ്ക് ചിത്രമായ 'പടി പടി ലെച്ചേ മനസു' എന്ന ചിത്രത്തിന്റെ പ്രതിഫലമാണ് നടി വേണ്ടെന്ന് പറഞ്ഞത്. 22 കോടി രുപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ഇതോടെ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും വന്‍നഷ്ടം സംഭവിച്ചു.
ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുന്‍കൂറായി താരം കുറച്ച് പണം കൈപറ്റിയിരുന്നു. എന്നാല്‍ ബാക്കി തുകയുമായി നിര്‍മാതാക്കള്‍ കാണാനെത്തിയപ്പോഴാണ് സായി ആ പണം വേണ്ടെന്ന് വ്യക്തമാക്കിയത്. 

40ലക്ഷത്തോളം രൂപയാണ് സായി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പരാജയം സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കിയ നിര്‍മാതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ് താരത്തിന്റെ നിലപാട്. സായിയുടെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മാതക്കളും രംഗത്തെത്തിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com