വിരല്‍കൊണ്ട് ചുംബനമുതിര്‍ത്ത് ബോളിവുഡ് നടന്‍, വീഴ്ത്തിയത് പ്രിയാ വാര്യരെ; വൈറലായി വിഡിയോ 

പ്രിയയുടെ ഭാഗമാണ് വിഡിയോയില്‍ വിക്കി അനുകരിച്ചിരിക്കുന്നത്. വിക്കിയുടെ ഗണ്‍ഷൂട്ടില്‍ മയങ്ങി പ്രിയയെയും വിഡിയോയില്‍ കാണാം
വിരല്‍കൊണ്ട് ചുംബനമുതിര്‍ത്ത് ബോളിവുഡ് നടന്‍, വീഴ്ത്തിയത് പ്രിയാ വാര്യരെ; വൈറലായി വിഡിയോ 

പ്രിയ പ്രകാശ് വാര്യര്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മവരുക ഒരു അഡാര്‍ ലൗവിലെ മാണിക്ക്യമലരായി എന്ന ഗാനവും അതിലെ ഹിറ്റ് സീനുമാണ്. പല വേദികളില്‍ പ്രിയയും നായകന്‍ റോഷനും ഈ രംഗം പുനരവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഇതേ രംഗം വൈറലാകുകയാണ്. ഇക്കുറി റോഷനല്ല പ്രിയയ്‌ക്കൊപ്പമുള്ളത് മറിച്ച് ബോളിവുഡ് നടന്‍ വിക്കി കുശാലാണ്. 

വിരല്‍കൊണ്ട് ചുംബനമുതിര്‍ക്കുന്ന രംഗം ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയയുടെ ഭാഗമാണ് വിഡിയോയില്‍ വിക്കി അനുകരിച്ചിരിക്കുന്നത്. വിക്കിയുടെ ഗണ്‍ഷൂട്ടില്‍ മയങ്ങി പ്രിയയെയും വിഡിയോയില്‍ കാണാം. വിക്കി തന്നയാണ് വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

വിക്കിയുടെ ഏറ്റവും പുതിയ ചിത്രം ഉറിയുടെ പ്രദര്‍ശനം കാണാന്‍ മുംബൈയില്‍ എത്തിയതാണ് പ്രിയ. നടന്‍ രണ്‍വീര്‍ സിങ്ങിനെയും ഇവിടെവച്ച് പ്രിയ സന്ദര്‍ശിച്ചു. മുമ്പ് രണ്‍വീര്‍ ചിത്രം സിംബയിലൂടെ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രിയ ഇല്ലെന്ന് വ്യക്തമായതോടെ താരത്തിന്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
 

 
 
 
 
 
 
 
 
 
 
 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com