ഗോവയില്‍ തിമിര്‍ത്ത് പ്രണവും സയയും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം കാണാം
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2019 07:41 PM |
Last Updated: 14th January 2019 07:41 PM | A+A A- |
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ആലപിച്ചിരിക്കുന്ന 'ആരാരോ ആര്‍ദ്രമായി' എന്നു തുടങ്ങുന്ന ഗാനത്തിന് ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.
പുതുമുഖം സായ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായെത്തുന്നത്. ഗാനം പൂര്‍ണമായി ഒരുക്കിയിരിക്കുന്നത് ഗോവ പശ്ചാതലമാക്കിയാണ്.