ഒടുവില്‍ ഒരു രാത്രിമഴ പോലെ .... സിനിമയെ മാത്രം സ്‌നേഹിച്ചൊരാള്‍ വിടവാങ്ങുന്നു

സാഹിത്യവും ചരിത്രവും കരുത്തരായ സ്ത്രീകളും അദ്ദേഹം തന്റെ സിനിമയ്ക്ക് വിഷയമാക്കി. എം മുകന്ദന്റെ നോവലിനെ അധികരിച്ചെടുത്ത 'ദൈവത്തിന്റെ വികൃതികള്‍', മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി'യെ കുറിച്ചുള്ള '
ഒടുവില്‍ ഒരു രാത്രിമഴ പോലെ .... സിനിമയെ മാത്രം സ്‌നേഹിച്ചൊരാള്‍ വിടവാങ്ങുന്നു

ന്റെ രാഷ്ട്രീയം എന്റെ സിനിമയാണ് എന്ന് പ്രകടമായി പ്രഖ്യാപിച്ചയാളാണ് ലെനിന്‍ രാജേന്ദ്രന്‍. മറഞ്ഞു കിടന്ന കയ്യൂരിന്റെ ചരിത്രത്തിലേക്കാണ് ഇടതു സഹയാത്രികനായ അദ്ദേഹം തന്റെ ക്യാമറ തുറന്ന് വച്ചത്. 

സാഹിത്യവും ചരിത്രവും കരുത്തരായ സ്ത്രീകളെയും അദ്ദേഹം തന്റെ സിനിമയ്ക്ക് വിഷയമാക്കി. 'കുല' ത്തിലൂടെ സ്ത്രീ നിര്‍മ്മിക്കുന്ന ചരിത്രത്തെയാണ് ലെനിന്‍ രാജേന്ദ്രന്‍ തുറന്ന് കാണിച്ചത്. കുലം , അതിന്റെതായ മഹത്വം എന്നിവ പുരുഷന് മാത്രമല്ല, സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന് തിരുവതാംകൂറിന്റെ ചരിത്രത്തിലൂടെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
എം മുകന്ദന്റെ നോവലിനെ അധികരിച്ചെടുത്ത 'ദൈവത്തിന്റെ വികൃതികള്‍', മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി'യെ കുറിച്ചുള്ള 'മഴ' എന്നിവ ശ്രദ്ധിക്കപ്പെട്ടു. 'അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും' എന്ന് ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാകുമോ? 

തികഞ്ഞ ഇടതുപക്ഷക്കാരനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ ഒരിക്കല്‍ പോലും തന്റെ സനിമകളില്‍ സന്ധി ചെയ്തിട്ടില്ലെന്നാണ് ചലച്ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക.  1981 ല്‍ വേനല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.രണ്ട് തവണ കെ ആര്‍ നാരായണന് എതിരെ ഒറ്റപ്പാലത്ത് നിന്ന മത്സരിച്ച് പരാജയപ്പെട്ടുവെങ്കിലും അതൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലായിരുന്നു അദ്ദേഹം കണ്ടതെന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു. ഒരു പിടി നല്ല സിനിമകള്‍ ബാക്കിയാക്കിയാണ് ലെനിന്‍ രാജേന്ദ്രന്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വേഷം അഴിച്ചു വച്ച് യാത്രയാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com