പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ...: ലെനിന്‍ രാജേന്ദ്രന്‍ ബാക്കിയാക്കി പോകുന്ന പാട്ടുകളുടെ മഴക്കാലം

മീനമാസത്തിലെ സൂര്യനായി തെളിഞ്ഞുകത്തി അവസാനം ഇടവപ്പാതി പോലെ പെയ്‌തൊഴിഞ്ഞിരിക്കുന്നു മലയാള സിനിമ നെഞ്ചേറ്റിയ പ്രിയപ്പെട്ട സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍.
പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ...: ലെനിന്‍ രാജേന്ദ്രന്‍ ബാക്കിയാക്കി പോകുന്ന പാട്ടുകളുടെ മഴക്കാലം

മീനമാസത്തിലെ സൂര്യനായി തെളിഞ്ഞുകത്തി അവസാനം ഇടവപ്പാതി പോലെ പെയ്‌തൊഴിഞ്ഞിരിക്കുന്നു മലയാള സിനിമ നെഞ്ചേറ്റിയ പ്രിയപ്പെട്ട സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. ഒരുക്കിയ ചിത്രങ്ങളുടെ  കഥാ പരിസരം പോലെ തന്നെ ലെനിന്റെ സിനികളിലെ സംഗീതവും അത്രമേല്‍ ഹൃദ്യമായിരുന്നു. 

ചില്ലിലെ 'പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു' എന്ന ഗാനവും 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍' എന്ന ഗാനവും മലയാളികളുടെ ഗൃഹാതുര ചിന്തയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഗാനങ്ങളാണ്. 

ദൈവത്തിന്റെ വികൃതികളിലെ 'ഇരുളില്‍ മഹാനിദ്രയില്‍ നിന്നെന്ന ഗാനം ഇനിയെത്ര തലമുറ വന്നാലും മറക്കുമെന്ന് തോന്നുന്നില്ല. 

കമല സുരയ്യയുടെ നഷ്ടപ്പെട്ട നീലാംബരി പ്രമേയമാക്കിയെത്തിയ മഴയിലെ എല്ലാ ഗാനങ്ങളും സഹൃദയങ്ങള്‍ ഏറ്റുപാടി. എല്ലാ സിനിമകളിലും മഴയെ മനോേഹമരായി അവതരിപ്പിക്കാന്‍ ശ്രമിച്ചു ലെനിന്‍. 

വേനലില്‍ കുരുത്ത്, മീനമാസത്തിലെ സൂര്യനായി മലയാളി മനസ്സില്‍ നിറഞ്ഞു നിന്ന ലെനിന്‍ രാജേന്ദ്രന്‍ ഇടവപ്പാതിയായി പെയ്‌തൊഴിയുമ്പോള്‍ മലയാളി മനസ്സുകള്‍ പറയുന്നുണ്ടാകാം അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക് ഏത് സ്വര്‍ഗ്ഗം വിളിച്ചാലും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com