'യൂബര്‍ പ്രേമികളെ, ചിലപ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന കാറും ഇതുപോലെ തീ പിടിക്കും'; വിജയിന്റെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ച കാറിന് തീപിടിച്ചു, വിമര്‍ശനം

സുരക്ഷിത യാത്രയ്ക്കായി യൂബറിനെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല്ലവി നല്‍കിയിട്ടുണ്ട്
'യൂബര്‍ പ്രേമികളെ, ചിലപ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന കാറും ഇതുപോലെ തീ പിടിക്കും'; വിജയിന്റെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ച കാറിന് തീപിടിച്ചു, വിമര്‍ശനം

ടന്‍ വിജയ് ഉള്‍പ്പടെയുള്ള താരങ്ങളുടെ സ്റ്റൈലിസ്റ്റായ പല്ലവി സിങ് സഞ്ചരിച്ചിരുന്ന യൂബര്‍ കാര്‍ തീപിടിച്ചു. തലനാരിഴയ്ക്കാണ് പല്ലവിയും കാറിന്റെ ഡ്രൈവറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് പല്ലവിയാണ് പുറത്തുവിട്ടത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കത്തുന്നതിന്റെ വീഡിയോ അടക്കമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സുരക്ഷിത യാത്രയ്ക്കായി യൂബറിനെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല്ലവി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിനായി യൂബര്‍ വിളിച്ച പല്ലവിക്ക് കാറിനുള്ളില്‍ നിന്ന് കരിഞ്ഞ മണം അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം പുറത്തുനിന്നാണ് മണം വരുന്നത് എന്നാണ് ചിന്തിച്ചത്. എന്നാല്‍ ടിടിആര്‍ റോഡിന്റെ ഫ്‌ളൈ ഓവറില്‍ എത്തിയതോടെ സീറ്റിന് അടിയില്‍ നിന്ന് പുക ഉയരുന്നതാണ് കണ്ടത്. എന്നാല്‍ ഇത് ഡ്രൈവര്‍ ശ്രദ്ധിക്കുകയോ എന്നോട് ഇതിനെക്കുറിച്ച് പറയാനോ മെനക്കെട്ടില്ല. പുക ഉയരുന്നതിനെക്കുറിച്ച് ഡ്രൈവറിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. വണ്ടിയുടെ അടിയില്‍ തീപ്പൊരി കാണുന്നതായി മറ്റ് വാഹനങ്ങളിലുള്ളവര്‍ പറഞ്ഞപ്പോഴാണ് വാഹനം നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങിയത്. ഇതോടെ കാര്‍ തീപിടിച്ചു. ഐഡി കാര്‍ഡ് അടക്കമുള്ള തന്റെ ബാഗ് വാഹനത്തിനുള്ളില്‍ ഇരുന്ന് കത്തിയമര്‍ന്നു. കാറിന്റെ മെറ്റല്‍ സ്‌കെല്‍റ്റന്‍ മാത്രമാണ് പിന്നീട് അവശേഷിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന സംഭവമാണ് ഇതെന്നാണ് പല്ലവി പറയുന്നത്. 

യൂബറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും പല്ലവി മറന്നില്ല. സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് അന്വേഷിക്കാനോ തന്നോട് എന്തെങ്കിലും പറയാനോ യൂബര്‍ തയാറായില്ല എന്നാണ് അവര്‍ പറയുന്നത്. അശ്രദ്ധയുടേയും അവഗണനയുടേയും ഉപഭോക്താക്കളോടുള്ള താല്‍പ്പര്യക്കുറവുമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നിങ്ങളുടെ ഡ്രൈവറിന്റെ ജീവന്‍ രക്ഷിച്ചത് താനാണെന്ന് പരിഹാസ രൂപത്തില്‍ പല്ലവി പറയുന്നുണ്ട്. നിരവധി പേരാണ് യൂബറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com