കെജിഎഫ് പാക്കിസ്ഥാനില്‍; ചരിത്രം, പാക് മണ്ണിലെത്തുന്ന ആദ്യ കന്നഡ സിനിമ

ലാഹോറിലേയും ഇസ്ലാമാബാദിലേയും നിരവധി മള്‍ട്ടിപ്ലക്‌സ് തീയെറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
കെജിഎഫ് പാക്കിസ്ഥാനില്‍; ചരിത്രം, പാക് മണ്ണിലെത്തുന്ന ആദ്യ കന്നഡ സിനിമ

ന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച യഷിന്റെ കെജിഎഫ് പാക്കിസ്ഥാനിലും വിജയം തുടരുന്നു. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ പതിപ്പാണ് പാക്കിസ്ഥാനില്‍ റിലീസ് ചെയ്തത്. ഇതോടെ ആദ്യമായി പാക്കിസ്ഥാന്‍ തീയെറ്ററില്‍ എത്തിയ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ്. ജനുവരി 11 നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ലാഹോറിലേയും ഇസ്ലാമാബാദിലേയും നിരവധി മള്‍ട്ടിപ്ലക്‌സ് തീയെറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് വിതരണക്കാന്‍ പുറത്തുവിട്ടിട്ടില്ലെന്ന് ഫിലിം റിവ്യൂവര്‍ ഹാരിഷ് മല്യ പറഞ്ഞു. ആദ്യമായാണ് ഒരു കന്നഡ ചിത്രം പാക്കിസ്ഥാനില്‍ റിലീസിന് എത്തുന്നത്. ഇതിന് മുന്‍പ് പവന്‍ കുമാറിന്റെ ലൂസിയയെ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ഫിലിം ഫെസ്റ്റിവലിലേക്ക് ചുരുക്കി. 

തെന്നിന്ത്യന്‍ സിനിമകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകാര്യതയുണ്ടെങ്കില്‍ പാക്കിസ്ഥാനില്‍ റിലീസിനെത്തുന്നത് വിരളമാണെന്നും ഹാരിഷ് മല്യ പറഞ്ഞു. ഇതിന് മുന്‍പ് തെന്നിന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ റിലീസിന് എത്തിയത് രജനീകാന്തിന്റെ 2.0 ആയിരുന്നു. ബാലുബലി സീരീസുകള്‍ക്കും. 2.0 യ്ക്കും ശേഷം ഇന്ത്യ കീഴടക്കിയ സിനിമയായി മാറിയിരിക്കുകയാണ് കെജിഎഫ്. ആക്ഷന്‍ പാക്ക്ഡ് ചിത്രത്തിലൂടെ തെ്ന്നിന്ത്യയിലെ സൂപ്പര്‍താരമായിരിക്കുകയാണ് യഷ്. മൈനിങ്ങിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com