തലൈവരുടെ 'പേട്ട'യല്ല തലയുടെ 'വിശ്വാസ'മാണ് മുന്നിലെന്ന് കണക്കുകള്‍; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് സണ്‍ പിക്‌ചേഴ്‌സ് 

തമിഴ്നാട്ടിൽ പേട്ട ആദ്യ ദിനം നേടിയത് 23കോടി രൂപയാണെന്നും വിശ്വാസം 26കോടി രൂപ നേടിയെന്നുമായിരുന്നു കണക്കുകൾ
തലൈവരുടെ 'പേട്ട'യല്ല തലയുടെ 'വിശ്വാസ'മാണ് മുന്നിലെന്ന് കണക്കുകള്‍; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് സണ്‍ പിക്‌ചേഴ്‌സ് 

'തല'യും 'തലൈവരും' ഒരേ ദിവസം തീയേറ്ററുകളിലെത്തിയതാണ് ഇക്കുറി കോളിവുഡിന് ലഭിച്ച പൊങ്കൽ സമ്മാനം. ശിവയുടെ അജിത്ത് ചിത്രം വിശ്വാസവും കാര്‍ത്തിക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രം പേട്ടയുമാണ് നേർക്കുനേർ എത്തിയത്. രണ്ട് സൂപ്പർതാര ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ ആരാധകർ ആർക്കൊപ്പം നിൽക്കുമെന്നറിയാനാണ് തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കിയിരുന്നത്. 

ചിത്രങ്ങൾ തീയറ്ററുകളിലെത്തി രണ്ടാം ദിനം മുതൽ ഇരു സിനിമകളുടെയും ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവന്നു തുടങ്ങിയിരുന്നു.  ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസമായിരുന്നു പേട്ടയേക്കാള്‍ മുന്നില്‍. തമിഴ്നാട് ഒഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പേട്ടയാണ് നേട്ടമുണ്ടാക്കിയത്. തമിഴ്നാട്ടിൽ പേട്ട ആദ്യ ദിനം നേടിയത് 23കോടി രൂപയാണെന്നും വിശ്വാസം 26കോടി രൂപ നേടിയെന്നുമായിരുന്നു കണക്കുകൾ.

ഈ കണക്കുകൾക്കെതിരെയാണ് പേട്ടയുടെ നിർമാതാക്കളായ സൺ ചിക്ചേഴ്സ് രം​ഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അറുനൂറിലധികം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ തങ്ങൾക്ക് പോലും ലഭിച്ചിട്ടില്ലെന്നും ഇത്ര ആത്മവിശ്വാസത്തോടെ നിങ്ങൾ എങ്ങനെയാണ് കണക്കുകൾ പുറത്തുവിടുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് സൺ പിക്ചേഴ്സിന്റെ ട്വീറ്റ്. ആരാധകർ രണ്ട് പ്രിയ നായകൻമാരുടെയും ചിത്രങ്ങൾക്കൊപ്പം പൊങ്കൽ ആസ്വദിക്കണമെന്നും ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും ട്വീറ്റിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com