ബിക്കിനിയെ ഇത്ര പേടിക്കാനെന്താ? നിങ്ങള്‍ എന്താണെന്നതില്‍ അഭിമാനം കൊള്ളൂ, പുഞ്ചിരിയും ആത്മവിശ്വാസവുമാണ് കൈമുതലെന്ന് ദീപ്തി സതി 

ഫെബ്രുവരി ഏഴിന് റിലീസിനെത്തുന്ന 'ലക്കി'യിലെ കഥാപാത്രം എല്ലാവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം
ബിക്കിനിയെ ഇത്ര പേടിക്കാനെന്താ? നിങ്ങള്‍ എന്താണെന്നതില്‍ അഭിമാനം കൊള്ളൂ, പുഞ്ചിരിയും ആത്മവിശ്വാസവുമാണ് കൈമുതലെന്ന് ദീപ്തി സതി 

ന്നി മറാഠി ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ദീപ്തി സതി. ഫെബ്രുവരി ഏഴിന് റിലീസിനെത്തുന്ന 'ലക്കി'യിലെ കഥാപാത്രം എല്ലാവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചു തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

സിനിമയിലെ താരത്തിന്റെ ബിക്കിനി രംഗത്തെക്കുറിച്ചാണ് പോസ്റ്റില്‍ വിവരിക്കുന്നത്. സൗന്ദര്യം അത് കാണുന്നയാളിലാണെന്ന് കുറിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു സാധാരണ നീന്തല്‍വേഷമാണെങ്കിലും സ്‌ക്രീനില്‍ ബിക്കിനി ധരിക്കുന്നത് ചിലപ്പോഴൊക്കെ ഭയവും ആശങ്കയുമൊക്കെ ഉണ്ടാക്കുന്നതാണെന്നാണ് താരത്തിന്റെ വാക്കുകള്‍.

'ബിക്കിനിയില്‍ എങ്ങനെയാണ് കാണപ്പെടുന്നത്? സ്‌ക്രീനില്‍ ബിക്കിനി ധരിക്കാന്‍ മാത്രം ഫിറ്റ് ആണോ ശരീരം? എന്തായിരിക്കും ആളുകള്‍ ചിന്തിക്കുക?, തുടങ്ങിയ കാര്യങ്ങളാണ് ചിന്തിക്കുക. ഇത്തരം എല്ലാ ആശങ്കകള്‍ക്കുമിടയില്‍ ഒരു ശബ്ദം നിങ്ങള്‍ കേള്‍ക്കും, നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നു എന്നതിലും അഭിമാനിക്കൂ. അത് പുഞ്ചിരിയോടും ആത്മവിശ്വാസത്തോടും ചെയ്യൂ', ദീപ്തി കുറിച്ചു.

കഥാപാത്രമാകാന്‍ ആത്മവിശ്വാസം പകര്‍ന്നത് ചിത്രത്തിന്റെ സംവിധായകന്‍ സഞജയ് ആണെന്നും വേഷം ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും താരം പറയുന്നു.

മോഡലിങ്ങിലും സൗന്ദര്യ മത്സരവേദികളിലും തിളങ്ങിയ ദീപ്തി ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരം പിന്നീച് മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com