മറാഠേ കഫേ: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുമായി രഞ്ജിത്ത് എത്തുന്നു

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ പ്രൊഫസര്‍ ജി ശങ്കരപ്പിള്ളയുടെ പേരിലാണ് എസ്പിഎസിഇക്ക് രൂപം നല്‍കിയിരിക്കുന്നത്. 
മറാഠേ കഫേ: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുമായി രഞ്ജിത്ത് എത്തുന്നു

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരു നാടകവുമായി എത്തുന്നു. പഴയ ഓര്‍മകള്‍ പങ്കു വെയ്ക്കാനും വീണ്ടുമൊന്നിക്കാനുമായി അവരൊന്നിച്ചൊരു സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്, എസ്പിഎസിഇ. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ പ്രൊഫസര്‍ ജി ശങ്കരപ്പിള്ളയുടെ പേരിലാണ് എസ്പിഎസിഇക്ക് രൂപം നല്‍കിയിരിക്കുന്നത്. 

1957ല്‍ ഹാരോള്‍ഡ് പിന്റര്‍ രചിച്ച ദ ഡമ്പ് വെയ്റ്റര്‍ എന്ന നാടകത്തെ ആസ്പദമാക്കി മുരളീ മേനോന്‍ എഴുതിയ മലയാളം നാടകമാണ് മറാഠ കഫേ എന്ന പേരില്‍ അരങ്ങത്തെത്തുന്നത്. രഞ്ജിത്താണ് ഇത് സംവിധാനം ചെയ്യുന്നത്. മനു ജോസ്, കുക്കു പരമേശ്വരന്‍, വി കെ പ്രകാശ്, വി കെ പ്രസാദ്, ശ്യാമപ്രസാദ്, അഴകപ്പന്‍ എന്നിവരും നാടകത്തിന്റെ ഭാഗമാകുന്നുണ്ട്. 

മനു ജോസും മുരളീമോനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നാടകത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്യാമപ്രസാദ് ആണ്. അഴകപ്പന്‍ ലൈറ്റിംഗ് നിര്‍വഹിക്കും. കുക്കു പരമേശ്വരന്‍ ആണ് വസ്ത്രാലങ്കാരം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ ചോയ്‌സ് സ്‌കൂള്‍ ക്യാമ്പസിലെ ജെടിപിഎസിയില്‍ ജനുവരി 19ന് വൈകീട്ട് 6.30നാണ് നാടകം അരങ്ങേറുന്നത്.

നാടകപ്രേമികള്‍ക്ക് ഒരു നവ്യാനുഭവം തന്നെയായിരിക്കും മറാഠ കഫേ എന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്. നാടകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com