വിവാഹശേഷം രൺവീറിന് ദീപികയുടെ ഉപദേശം; ഈ മൂന്ന് കാര്യങ്ങൾ ഒഴിവാക്കണം 

വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് രൺവീർ അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്
വിവാഹശേഷം രൺവീറിന് ദീപികയുടെ ഉപദേശം; ഈ മൂന്ന് കാര്യങ്ങൾ ഒഴിവാക്കണം 

ൺവീർ–ദീപിക വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും താരദമ്പതികളെ ആരാധകർ വിട്ടിട്ടില്ല. വിവാഹശേഷവും ഇരുവരുടെയും വിശേഷങ്ങൾക്കായി ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. താരങ്ങൾ ഒന്നിച്ചെത്തുന്ന പരിപാടികളും നൽകുന്ന അഭിമുഖങ്ങളുമെല്ലാം വൈറലാകുന്നതും അതുകൊണ്ടുതന്നെ. 

വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് രൺവീർ അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹശേഷം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള മൂന്ന് കാര്യങ്ങൾ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് ഇതിനോടകം വൈറലായിക്കഴിഞ്ഞത്. ഒരുപാട് വൈകി വീട്ടിലെത്തരുത്, ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങരുത്, ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കരുത്. ഇതാണ് വിവാഹശേഷമുള്ള ദീപികയുടെ ഉപദേശമെന്ന് രൺവീർ വെളിപ്പെടുത്തിയിരിക്കുന്നത്. 

സിനിമയിൽ കാണുന്നതു പോലെ വീട്ടിൽ താരപ്പകിട്ടൊന്നും ഇല്ലാത്തയാളാണ് ദീപികയെന്നും നല്ലൊരു ഹോം മേക്കറാണ് ഭാര്യയെന്നും രൺവീർ അഭിമുഖത്തിൽ പറഞ്ഞു. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹവും അതിന് ശേഷമുള്ള ഈ നാളുകളും സ്വപ്നതുല്യമായി തോന്നുന്നെന്നാണ് രണ്‍വീറിന്റെ വാക്കുകള്‍.  ദീപികയെ മിനിറ്റുകള്‍ മാത്രം കാണാനായി ലോകത്തിന്റെ പകുതിയോളം യാത്രചെയ്ത് മടങ്ങിയനാളുകളെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു.                    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com