വിശാലിന്റെ ജീവിതസഖിയുടെ ചിത്രങ്ങള്‍ പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

തെലുങ്ക് നടിയായ അനീഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്
വിശാലിന്റെ ജീവിതസഖിയുടെ ചിത്രങ്ങള്‍ പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സിനിമ ലോകം. അനീഷ എന്ന ഹൈദരാബാദി പെണ്‍കുട്ടിയെ തേടി മാധ്യമങ്ങളും ആരാധകരും കുറച്ചധികം അലഞ്ഞു. അതിനിടെ ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അനീഷയുമായി താന്‍ പ്രണയത്തിലാണെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പെണ്‍കുട്ടി അല്ല അതെന്ന് വ്യക്തമാക്കി വിശാല്‍ തന്നെ രംഗത്തെത്തി. 

അവസാനം വിശാലിന്റെ ജീവിതസഖിയുടെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് നടിയായ അനീഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്. അനീഷ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിശാലിനെക്കുറിച്ചുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുന്ന ഒരു കുറിപ്പും അനീഷ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കുറിപ്പും ചിത്രങ്ങളും. 

പുതിയ തുടക്കത്തില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. അടുത്തുതന്നെ താനൊരു പുതിയ യാത്ര ആരംഭിക്കുമെന്നും അനീഷ പറയുന്നുണ്ട്. ജീവിതയാത്രയ്ക്കിടയില്‍ ഒരാളെ കണ്ടു മുട്ടിയെന്നും ഇനി അദ്ദേഹവുമായി സ്‌നേഹം പങ്കിട്ട് ജീവിതം അതിന്റെ യഥാര്‍ഥ ദിശയിലൂടെ തന്നെ കൊണ്ടു പോകാനാണ് താനാഗ്രഹിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വിശാലിനൊപ്പമുള്ള ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. 

വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി വിശാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂവെന്നും ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച ഉടന്‍ നടക്കുമെന്നും ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് വിശാല്‍ പറഞ്ഞത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതല്ല, തങ്ങള്‍ നീണ്ടനാളായി പ്രണയത്തിലാണ് എന്നും താരം വ്യക്തമാക്കി. 

വിശാലിന്റെ വധുവിന്റെ സ്ഥാനത്ത് നടി വരലക്ഷ്മി ശരത് കുമാറിനെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ വിവാഹവാര്‍ത്തകള്‍ കേട്ട് ആദ്യമൊന്ന് ഞെട്ടി. വിശാലും വരലക്ഷ്മിയും നീണ്ടനാളായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശാലിന്റെ വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ താന്‍ സിനിമയില്‍ തന്നെയുണ്ടാകുമെന്ന് വ്യക്തമാക്കിക്കൊണ്ട് വരലക്ഷ്മിയും രംഗത്തെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com