കാര്യങ്ങള്‍ അത്ര വെടിപ്പല്ല; പിശകാണ്; സസ്‌പെന്‍സുമായി കുമ്പളങ്ങി നെറ്റ്‌സ് ട്രയിലര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 17th January 2019 07:43 PM |
Last Updated: 17th January 2019 07:43 PM | A+A A- |

കൊച്ചി: മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് നിറഞ്ഞതാണ് ട്രയിലര്‍. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്.
ഭാവനാ സ്റ്റുഡിയോസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ 'വര്‍ക്കിങ്ങ് ക്ലാസ് ഹീറോ'യും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്.
ശ്യാം പുഷ്‌ക്കരന്റേതാണ് തിരക്കഥ. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'കുമ്പളങ്ങി നൈറ്റ്‌സി'നുണ്ട്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.