'കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ലാതെ എന്നെയൊരു നടിയായി കാണണം': പ്രിയ വാര്യര്‍

കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായിട്ടാണ് ആളുകള്‍ എന്നെ അറിയുന്നത്. പക്ഷേ അതിനപ്പുറം എന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് പ്രിയ
'കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ലാതെ എന്നെയൊരു നടിയായി കാണണം': പ്രിയ വാര്യര്‍

ണ്ണിറുക്കി ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യമായി അഭിനയിച്ച സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ്. താരം ഇപ്പോള്‍ ബോളിവുഡില്‍ വരെയെത്തി. എന്നാലിപ്പോള്‍ കണ്ണ് ചിമ്മുന്ന പെണ്‍കുട്ടി എന്നതിനപ്പുറം തന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പറയുകയാണ് പ്രിയ പ്രകാശ് വാര്യര്‍. 

കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായിട്ടാണ് ആളുകള്‍ എന്നെ അറിയുന്നത്. പക്ഷേ അതിനപ്പുറം എന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് പ്രിയ പറഞ്ഞു. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും. വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു.

ബോളിവുഡിലെ മറ്റുതാരങ്ങളായ ആലിയ ഭട്ട്, ശ്രദ്ധാ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലിഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുതെന്നും പ്രിയ പറഞ്ഞു. 'അവരെല്ലാം മുതിര്‍ന്ന നടിമാരാണ്. അവരുടെ ജോലികള്‍ അവര്‍ നന്നായി ചെയ്യുന്നു. എനിക്ക് എന്റേതായ ഒരിടം ഉണ്ടാക്കണം. അത്രമാത്രം'- പ്രിയ വ്യക്തമാക്കി.

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനിടെ വൈറലായിരുന്നു. ഉറിയുടെ പ്രദര്‍ശന ചടങ്ങിലാണ് പ്രിയ രണ്‍വീറിനെ കാണുകയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തത്. 'രണ്‍വീറിന്റെ കടുത്ത ആരാധികയാണ് ഞാന്‍ എന്ന് അദ്ദേഹത്തോടെ പറഞ്ഞു. എന്റെ കണ്ണുചിമ്മല്‍ വളരെ ഇഷ്ടടമായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് വളരെ സന്തോഷം നല്‍കുന്നതായിരുന്നു'- പ്രിയ കൂട്ടിച്ചേര്‍ത്തു.

പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി  ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമാ ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പ്രിയ ഇപ്പോള്‍. 

ഒമര്‍ ലുലു ഒരുക്കുന്ന ഒരു അടാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലൂടെയാണ് പ്രിയ പ്രശസ്തി നേടുന്നത്. ഇതു തന്നെയാണ് പ്രിയയുടെ അരങ്ങേറ്റ ചിത്രവും. ഒരു അടാര്‍ ലൗവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com