ഗര്‍ഭിണിയാണെന്ന് പ്രചാരണം; ഒറ്റ ചിത്രം കൊണ്ട് മറുപടി നല്‍കി താരം 

മിലിയും ഭര്‍ത്താവ് ലിയാം ഹെംസ്വര്‍ത്തും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
ഗര്‍ഭിണിയാണെന്ന് പ്രചാരണം; ഒറ്റ ചിത്രം കൊണ്ട് മറുപടി നല്‍കി താരം 

ര്‍ഭിണിയാണെന്ന ഗോസിപ്പുകള്‍ക്ക് മാസ് മറുപടിയുമായി അമേരിക്കന്‍ നടിയും ഗായികയുമായ മിലി സൈറസ് രംഗത്ത്. മിലിയും ഭര്‍ത്താവ് ലിയാം ഹെംസ്വര്‍ത്തും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരൊറ്റ ചിത്രം കൊണ്ട് എല്ലാ ഗോസിപ്പുകളും അവസാനിപ്പിച്ചിരിക്കുകയാണ് മിലി. 

വയറില്‍ ഒരു മുട്ടയുടെ മെമെ പതിപ്പിച്ചുള്ള ചിത്രമാണ് ഗോസിപ്പുകള്‍ക്ക് താരം നല്‍കിയ മറുപടി. 'ഞാന്‍ എക്‌സ്‌പെക്ടിങ് അല്ല. എല്ലാവരും ഞങ്ങളുടെ കാര്യത്തില്‍ സന്തുഷ്ടരാണെന്ന് അറിയുന്നത് വളരെ എക്‌സലന്റ് ആണ്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിനായി ഒരുപാട് എക്‌സൈറ്റഡുമാണ്', ചിത്രത്തോടൊപ്പം മിലി കുറിച്ചു. 

ഡെയിലി മെയിലിന്റെ സെലിബ്രിറ്റി സെഷനിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് വന്നത്. വാര്‍ത്ത ട്വിറ്ററില്‍ കണ്ടതിന് പിന്നാലെയാണ് പ്രതികരിച്ച് മിലി രംഗത്തെത്തിയത്. ഡെയിലി മെയില്‍ വാര്‍ത്തയ്ക്ക് മറുപടിയായാണ് മിലിയുടെ ട്വീറ്റ്.

മിയാമിയില്‍ അവധി ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങളിലാണ് മിലിയെ ഗര്‍ഭിണിയായി പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്നും ഇരുവരും ദാമ്പത്യം ആസ്വദിക്കുകയാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് മിലിയും ലിയാം ഹെംസ്വര്‍ത്തും വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com