ലോകശ്രദ്ധ നേടി സായി പല്ലവിയുടെ ഡാന്‍സ്; ഏറ്റവും മികച്ച വീഡിയോകളില്‍ 'റൗഡി ബേബി' നാലാം സ്ഥാനത്ത്

ഇന്ത്യയില്‍ ഹിറ്റായതിന് പിന്നാലെയാണ് ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ കയറിയിരിക്കുന്നത്
ലോകശ്രദ്ധ നേടി സായി പല്ലവിയുടെ ഡാന്‍സ്; ഏറ്റവും മികച്ച വീഡിയോകളില്‍ 'റൗഡി ബേബി' നാലാം സ്ഥാനത്ത്


നുഷും സായി പല്ലവിയും ആടിത്തകര്‍ത്ത മാരി ടു വിലെ റൗഡി ബേബി എന്ന ഗാനം ലോകം കീഴടക്കുന്നു. ഇന്ത്യയില്‍ ഹിറ്റായതിന് പിന്നാലെയാണ് ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ കയറിയിരിക്കുന്നത്. ലോക പ്രശസ്തി നേടിയ വീഡിയോകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഇതില്‍  നാലാം നമ്പറിലാണ്  റൗഡി ബേബി എത്തിയിരിക്കുന്നത്. 

ഇതിനോടകം എട്ട് കോടിയില്‍ അധികം ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. കൂടാതെ ദീയ്‌ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷിന്റേയും സായ് പല്ലവിയുടേയും ഡാന്‍സാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. പ്രഭുദേവയാണ് ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തത്. 

സായ് പല്ലവിയുടെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ധനുഷിന് ഒരുപിടി മുകളിലാണ് സായ് പല്ലവിയുടെ ഡാന്‍സ് എന്നായിരുന്നു ഭൂരിഭാഗം പേരുടേയും വിലയിരുത്തല്‍. തെന്നിന്ത്യയില്‍ മാത്രമല്ല രാജ്യമൊട്ടുക്ക് ഗാനം സ്വീകാര്യത നേടിയിരുന്നു. രാജ്യത്തെ മികച്ച ഗാനങ്ങളില്‍ ഒന്നായിരുന്നു റൗഡി ബേബി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com