സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു

സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മുന്‍നിര സംഗീത സംവിധായകനായി മാറിയ ആളാണ് ബാലകൃഷ്ണന്‍
സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം

സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മുന്‍നിര സംഗീത സംവിധായകനായി മാറിയ ആളാണ് ബാലകൃഷ്ണന്‍. റാംജി റാവ് സ്പീക്കിങ് ആണ് ആദ്യചിത്രം. ഈ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. വിയറ്റ് നാം കോളനി, ഗോഡ് ഫാദര്‍ എന്നി സിദ്ദിഖ് ലാല്‍ ചിത്രങ്ങളിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.

 ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റര്‍ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവില്‍ക്കൂടാരം, ആകാശത്തിലെ പറവകള്‍ തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ക്കായി എണ്‍പതോളം ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നല്‍കിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു.  2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ  ചിത്രമായ മൊഹബ്ബത്തില്‍ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികന്‍ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നല്‍കി. ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആര്‍ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നല്‍കിയത് അദ്ദേഹമായിരുന്നു. ഇപ്പോള്‍ അദ്ദേഹം എ ആര്‍ റഹ്മാന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ റെക്കോര്‍ഡറും വെസ്‌റ്റേണ്‍ ഫ്‌ലൂട്ടും പഠിപ്പിച്ചിരുന്നു. രാജലക്ഷ്മിയാണ് ഭാര്യ. ശ്രീവത്സന്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com