'സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി'; നരസിംഹം ഷൂട്ടിനിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ഷാജി കൈലാസ്

'സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട് സിംഹം അലറിക്കൊണ്ട് ഓടിവരും.  ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും'
'സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി'; നരസിംഹം ഷൂട്ടിനിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ഷാജി കൈലാസ്

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികളുടെ മനസില്‍ കെടാതെ നില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരുടെ ഡയലോഗുകളും ചലനങ്ങളുമെല്ലാം മലയാളികള്‍ക്ക് ഇന്നും ആവേശമാണ്. ആ കൂട്ടത്തില്‍ ഏറ്റവും ആവേശം ഉയര്‍ത്തുന്ന കഥാപാത്രമാണ് പൂവള്ളി ഇന്ദുചൂഡന്റെ. മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ നരസിംഹത്തിലെ കഥാപാത്രം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും ആരാധകര്‍ക്ക് ഇപ്പോഴും ആഘോഷമാണ്.

ചിത്രത്തില്‍ മോഹന്‍ലാലിനെ സിംഹത്തോടൊണ് ഉപമിച്ചിരിക്കുന്നത്. ഭാരതപ്പുഴയില്‍ നിന്ന് കയറി വരുന്ന നായകന്റെ ഷോട്ടിനൊപ്പം അലറിക്കൊണ്ട് പാഞ്ഞടുക്കുന്ന സിംഹത്തെയും നമുക്ക് കാണാനാകും. സിംഹത്തെ ലൊക്കേഷനില്‍ കൊണ്ടുവന്നാണ് ചിത്രത്തിന് ആവശ്യമായ രംഗങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല സിംഹത്തോടൊപ്പമുള്ള ഷൂട്ട്. വലിയ അപകടമായേക്കാവുന്ന പല സംഭവങ്ങളും ഷൂട്ടിനിടെയുണ്ടായി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലേക്ക് ഒരു സിംഹത്തെ വേണമെന്ന് ഷാജി കൈലാസ് പറഞ്ഞു. സംഗതി നടക്കില്ലെന്നാണ് അദ്ദേഹം വിചാരിച്ചത് എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ താമസിക്കുന്ന ഹോട്ടലിന് താഴെ ലോറിയില്‍ ഒരു കൂട്ടില്‍ സിംഹം എത്തി. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ ഒരാള്‍ വളര്‍ത്തുന്ന സിംഹത്തെ പ്രെഡാക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ പരപ്പനങ്ങാടി പൊക്കികൊണ്ടുവന്നതാണ്. മൂന്ന് ദിവസമാണ് സിംഹത്തെവെച്ച് ഷൂട്ട് ഉണ്ടായിരുന്നത്. 

ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. ഇതിനായി സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പികൊണ്ടുള്ള കയര്‍ കെട്ടി. സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട് സിംഹം അലറിക്കൊണ്ട് ഓടിവരും.  ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും അതായിരുന്നു പ്ലാന്‍. സംഭവം വിചാരിച്ച പോലെ വര്‍ക്കൗട്ടായെങ്കിലും ആ ഓട്ടത്തിന്റെ ശക്തിയില്‍ സിംഹത്തിന് പിറകില്‍ കെട്ടിയ കമ്പി വിട്ടുപോവുകയായിരുന്നു എന്നാണ് ഷാജി കൈലാസ് പറയുന്നത്.  

'ഞങ്ങള്‍ പേടിച്ചു വിറച്ചു. ഇറച്ചുമായി നിന്നയാള്‍ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നില്‍ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാന്‍ വന്നപ്പോള്‍ പിറകില്‍ നിന്ന് വന്നയാള്‍ കെട്ടിയ തമ്പി വലിച്ചു പിടിച്ചു നിര്‍ത്തി. ശ്വാസം പിടിച്ചു നിന്നാല്‍ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഗ്രാഫിക്‌സ് വച്ച് ചെയ്യാം.' അദ്ദേഹം പറഞ്ഞു. 
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com